India

മോഡലിനെ ബന്ദിയാക്കിയ യുവാവ് വിവാഹ സമ്മതം മുദ്രപത്രത്തില്‍ എഴുതി വാങ്ങിയതായി റിപ്പോർട്ട്

ഭോപ്പാല്‍: വിവാഹാഭ്യര്‍ത്ഥന നിരസിച്ച മോഡലിനെ ബന്ദിയാക്കിയ രോഹിത് സിംഗ് എന്ന യുവാവ് വിവാഹ സമ്മതം മുദ്രപത്രത്തില്‍ എഴുതി വാങ്ങിയതായി സൂചന. തുടർന്നാണ് യുവതിയെ മോചിപ്പിച്ചതെന്നാണ് കരുതുന്നത്. തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് 12 മണിക്കൂറാണ് ഇയാള്‍ യുവതിയെ ബന്ദിയാക്കിയത്. ഒടുവിൽ പോലീസ് ഇടപെട്ടാണ് മോചിപ്പിച്ചത്.

Read Also: യുവാവ് ബന്ദിയാക്കിയ മോഡലിനെ മോചിപ്പിച്ചു

മോഡലിനെ വിവാഹം കഴിക്കണമെന്ന തന്റെ ആഗ്രഹത്തിന് വഴങ്ങിയില്ലെങ്കില്‍ യുവതിയേയും കൊന്ന് താനും മരിക്കുമെന്ന ഭീഷണിയുമായാണ് ഇയാള്‍ തോക്കുമായി യുവതിയുടെ അപ്പാർട്ട്മെന്റിൽ കടന്നത്. യുവതിയെ ബന്ദിയാക്കി വച്ചിരിക്കുന്ന മുറിയില്‍ നിന്നുള്ള വീഡിയോ യുവാവ് പുറത്തുവിട്ടിരുന്നു. മുറിയിലാകമാനം രക്തം പടര്‍ന്ന രീതിയിലായിരുന്നു വീഡിയോ. യുവതി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button