ഭോപ്പാല്‍: വിവാഹം കഴിക്കണമെന്ന ആവശ്യവുമായി യുവാവ് ബന്ദിയാക്കിയ വനിതാ മോഡലിനെ മോചിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു. യുവതിയെ ബന്ദിയാക്കിയ രോഹിത്തിനെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Read Also: തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് മോഡലിനെ 12 മണിക്കൂർ ബന്ദിയാക്കി
വെള്ളിയാഴ്ച രാവിലെയാണ് സംഭവം. യുവതിയുടെ ഫ്ളാറ്റിനുള്ളില്‍ കടന്ന രോഹിത് അവരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ബന്ദിയാക്കുകയുമായിരുന്നു. തന്നെ പ്രണയിക്കുന്നുണ്ടെന്നും വിവാഹം കഴിക്കാമെന്നും സമ്മതിച്ചാൽ മാത്രമേ യുവതിയെ സ്വതന്ത്രയാക്കുവെന്നും യുവാവ് ഭീഷണിപ്പെടുത്തി. മുംബൈയില്‍നിന്ന് രണ്ടുമാസം മുമ്പാണ് യുവതി ഭോപ്പാലിലെത്തിയത്. ആ സമയത്താണ് രോഹിത്തുമായി പരിചയത്തിലാകുന്നത്. താൻ വിളിച്ചിട്ടും യുവതി ഫോൺ എടുക്കാതായതോടെയാണ് ഇയാൾ ഫ്ലാറ്റിൽ അതിക്രമിച്ചുകയറിയത്.
Post Your Comments