Gulf

യുഎഇയിൽ ഡ്രൈവിങ് ലൈസൻസുള്ള വിദേശികളുടെ ശ്രദ്ധയ്ക്ക്

കുവൈറ്റ്: വിദേശികളുടെ വ്യാജ ഡ്രൈവിങ് ലൈസൻസുകൾ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്. വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയും മറ്റും പലരും ഡ്രൈവിങ് ലൈസൻസ് നേടിയെടുത്തതായി സംശയം ഉയർന്ന സാഹചര്യത്തിലാണ് നടപടി.ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗതവിഭാഗം അസി. അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫഹദ് അൽ ഷുവൈ‌ഇയുടെ നിർദേശാനുസരണം സംശയാസ്പദമായ ഡ്രൈവിങ് ലൈസൻസുകൾ അവലോകനം ചെയ്യുന്ന നടപടി ആരംഭിച്ചിട്ടുണ്ട്.

Read Also: കുവൈറ്റിൽ ഇനി ഇ-ഡ്രൈവിങ് ലൈസൻസ്; നിരീക്ഷണത്തിനായി 100 ക്യാമറകൾ സ്ഥാപിച്ചു

നിശ്ചിത തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് ഒഴികെ വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ 600 ദിനാർ മാസശമ്പളം, സർവകലാശാലാ ബിരുദം, രണ്ട് വർഷമായി കുവൈറ്റിൽ താമസിക്കുക എന്നീ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. എന്നാൽ, ഈ മാനദണ്ഡങ്ങൾ പാലിക്കാതെ വ്യാജരേഖകൾ ഉപയോഗിച്ചു ഡ്രൈവിങ് ലൈസൻസ് സമ്പാദിച്ചവരുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button