Latest NewsIndia

ക്ലാസ് മുറിയില്‍ വെച്ച് നഗ്നയാക്കി പ്രകൃതിവിരുദ്ധ പീഡനം, അധ്യാപികമാരില്‍ നിന്ന് അഞ്ച് വയസുകാരിക്ക് നേരിടേണ്ടി വന്നത് കൊടും ക്രൂരത

പട്‌ന: അധ്യാപികമാരില്‍ നിന്നും കൊടും ക്രൂരത ഏല്‍ക്കേണ്ടി വന്നിരിക്കുകയാണ് അഞ്ച് വയസുകാരിക്ക്. ക്ലാസ് മുറിയില്‍ വെച്ച് അധ്യാപികമാരായ നുതാന്‍ ജോസഫ്, ഇന്ദു ആനന്ദ് എന്നിവര്‍ പെണ്‍കുട്ടിയെ നഗ്നയാക്കുകയും പ്രകൃതിവിരുദ്ധ പീഡന ശ്രമം നടത്തുകയും ചെയ്തു. പട്‌നയിലെ പ്രമുഖ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലായിരുന്നു സംഭവം.

2016 നവംബറിലാണ് സംഭവം നടക്കുന്നത്. സംഭവത്തില്‍ അധ്യാപികമാര്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞു. സ്‌പെഷ്യല്‍ പോക്‌സോ ജഡ്ജ് രവീന്ദ്രനാഥ് തൃപാതി യാണ് ഇവര്‍ കുറ്റക്കാരാണെന്ന് വ്യക്തമാക്കിയത്. നുതനും ഇന്ദുവിനുമെതിരെ നിരവധി വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തതും ഇവരെ അറസ്റ്റ് ചെയ്തതും.

പട്‌നയിലെ മഹിള തനയില്‍ കുട്ടിയുടെ മാതാപിതാക്കള്‍ 2016 നവംബറില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ അറസ്റ്റിലായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button