![](/wp-content/uploads/2018/07/bjp-3.png)
ഗുവാഹത്തി: പ്രശസ്ത ഗായിക ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിതഷാ ബിഹാര്‍ ഡെപ്യുട്ടി ചീഫ് മിനിസ്റ്റര്‍ സുശീല്‍ മോദി എന്നിവരെ സാക്ഷിയാക്കി ഭോജ്പുരി ഗായിക കല്പന പടൗരിയാണ് ബിജെപിയില്‍ ചേര്‍ന്നത്.
READ ALSO: കോണ്‍ഗ്രസ് മുന്‍ നേതാവും സിപിഐഎം നേതാവും ബിജെപിയില്‍ ചേര്‍ന്നു
വ്യാഴാഴ്ച പട്നയില്‍ വെച്ചാണ് കല്പന പാര്‍ട്ടിയുടെ ഔദ്യോഗിക അംഗത്വം എടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണവും നേതൃപാഠവവും തനിക്ക് ഏറെ ഇഷ്ടമായെന്ന് കല്പന പറഞ്ഞു. തന്നെ സംബന്ധിച്ചിടത്തോളം ബിജെപി ഒരു കുടുബം പോലെയാണെന്നും കല്പന പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനായിട്ടല്ല താന്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. എന്നാല്‍ തന്റെ കലാപരമായ കഴിവുകള്‍ ഉപയോഗിച്ച് പാര്‍ട്ടിയെ സഹായകമാകുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുമെന്നും അവര്‍ പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും സംഗീതം ഉപേക്ഷിക്കില്ലെന്നും കല്പന വ്യക്തമാക്കി.
Post Your Comments