ലണ്ടന്‍: സെറീനയെ മുട്ടുകുത്തിച്ച് ആദ്യ വിംബിള്‍ഡണ്‍ വനിത സിംഗിൾസ് കിരീടത്തിൽ മുത്തമിട്ട് ജര്‍മനിയുടെ ആഞ്ജലിക് കെര്‍ബര്‍. 24-ാം ഗ്രാന്‍സ്ളാം കിരീടം സ്വന്തമാക്കാനിറങ്ങിയ സെറീന വില്ല്യംസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കെര്‍ബര്‍ തോൽപ്പിച്ചത്. 1996-ല്‍ സ്റ്റെഫി ഗ്രാഫിനുശേഷം വിംബിള്‍ഡണ്‍ വനിത സിംഗിള്‍സ് കിരീടം നേടുന്ന ആദ്യ ജര്‍മന്‍ താരമാണ് കെര്‍ബര്‍. സ്കോര്‍: 6-3, 6-3.
ഏഴു വിംബിള്‍ഡണ്‍ കിരീടങ്ങളാണ് ഇതുവരെ സെറീന സ്വന്തമാക്കിയത്. പ്രസവ ശേഷം പത്തു മാസത്തിനുള്ളിലും, 37-ാം വയസിലുമാണ് സെറീന ഒരു ഗ്രാൻഡ്സ്ലാം ഓപ്പൺ മത്സരത്തിന്റെ കലാശ പോരാട്ടത്തിലെത്തുന്നത്.
Also read : ഇംഗ്ലണ്ടിനെ വീഴ്ത്തി ബെൽജിയം മൂന്നാം സ്ഥാനത്തേക്ക്
Post Your Comments