ഭക്ഷണങ്ങള്‍ക്ക് സ്ഥലങ്ങളുമായി അഭേദ്യമായ ബന്ധമുണ്ടെന്നാണ് ഏവരും പറയുന്നത്. ഓരോ നഗരത്തിന്റെയും ആത്മാവ് അറിയണമെങ്കില്‍ അവിടുത്തെ ഭക്ഷണങ്ങള്‍ രുചിച്ചിരിക്കണം, പ്രത്യേകിച്ച് തെരുവു ഭക്ഷണങ്ങള്‍. ഇത്തരം ഭക്ഷണങ്ങള്‍ ഓരോ നഗരത്തെയും വ്യത്യസ്തമാക്കുന്നുണ്ട്. ഇത്തരത്തില്‍ തെരുവ് ഭക്ഷണങ്ങളില്‍ പ്രശസ്തമായി ചില നഗരങ്ങളുണ്ട്.
മുംബൈ
വട പാവ്, മസാല ചായ തുടങ്ങിയ ഭക്ഷണങ്ങളാല്‍ സമ്പന്നമാണ് മുംബൈ. ഇവയൊക്കെ തെരുവ് ഭക്ഷണശാലകളിലാണ് കൂടുതലായും ലഭിക്കുക. ജുഹു ചൗപതി ബീച്ച്, നരിമാന്‍ പോയിന്റ് എന്നിവിടങ്ങളിലെ തെരുവ് ഭക്ഷണശാലകളാണ് ഇവയ്ക്ക് പ്രസിദ്ധം. പാവ് ബജി, മസാല പാവ്, ബണ്‍ മസ്‌ക, പാനി പുരി, ഭേല്‍ പുരി, ഛാന ഭട്ടൂര എന്നിവയും മുംബൈയുടെ സ്വന്തം ഭക്ഷണമാണ്.
കൊല്‍ക്കത്ത
റോള്‍സ്, ജല്‍മുരി, ചായ്, തെലെഭജ, ചോപ്ഗുഗ്നി ചാത് എന്നവയാണ് കൊല്‍ക്കത്തയിലെ ചില പ്രശസ്തമായ തെരുവ് ഭക്ഷണങ്ങള്‍. പാര്‍ക്ക് സ്ട്രീറ്റും ന്യൂ മാര്‍ക്കറ്റുമാണ് ഇവ രുചിക്കാന്‍ പറ്റിയ ഇടം.
ലക്‌നോ
ടുണ്ടെ കി കബാബ്, ഗ്ലൗടി കബാബ്, കൊര്‍മാസ്, ഷീര്‍മള്‍ എന്നിവയാണ് ലക്‌നോവിലെ പ്രധാനപ്പെട്ട തെരുവ് ഭക്ഷണങ്ങള്‍. കുല്‍ച്ച നിഹാരി, മാലൈ മഖന്‍, ലാസ്സി, കുല്‍ഫി, കതൂരി ചാത് എന്നിവയും ലക്‌നോവില്‍ നിന്നും രുചിച്ചറിയേണ്ട തെരുവ് ഭക്ഷണങ്ങളാണ്.
ഇന്‍ഡോര്‍
ഇന്ത്യയുടെ ഭക്ഷണം തലസ്ഥാനം എന്ന് ഇന്‍ഡോറിനെ വിളിച്ചാലും തെറ്റില്ല. കച്ചോരി, ടിക്കിസ്, പൊഹ, ഭുട്ടെ ക കീസ് തുടങ്ങിയ നിരവധി തെരുവ് ഭക്ഷണങ്ങള്‍കൊണ്ട് സമ്പന്നമാണ് ഇന്‍ഡോര്‍.
പട്‌ന
ലിട്ടി ചൊക്കയാണ് പട്‌നയെ പ്രശസ്തമാക്കുന്നത്, എന്നാല്‍ അത് മാത്രമല്ല തെരുവ് ഭക്ഷണങ്ങളുടെ വലിയൊരു നിരതന്നെ പട്‌നയിലുണ്ട്. അനര്‍സ, പൂരി സുബ്‌സെ, ജലെബി, ഇമര്‍തി, ജല്‍മൂധി, സമോസ, കട്‌ലെറ്റ്, റോള്‍സ്, ചോള, സമോസ ചാത്, ഗപ് ചപ്, ഗുഗ്നി, ഖാജ, ലവാംഗ് ലതിക, ബാലുഷഹി, ബിഹാറി മട്ടന്‍ കബാബ് തുടങ്ങിയ ഭക്ഷണങ്ങള്‍ ലഭിക്കണമെങ്കില്‍ പട്‌ന എത്തണം.
ഹൈദരാബാദ്
ഇറാനി ചായ, ഹൈദരാബാദ് ബിരിയാണ്, ഹലീം, ഫിര്‍നി, ലുഖ്മി, നിഹാരി, ഡബിള്‍ ക മീത കീമ സമോസ എന്നീ തെരുവ് ഭക്ഷണങ്ങള്‍ ഹൈദരാബാദില്‍ എത്തുന്നവര്‍ ഒരിക്കലെങ്കിലും രുചിക്കേണ്ടതാണ്.
ഡല്‍ഹി:
ദാഹി ഭലെ, ഗോള്‍ഗപ്പെ, പപ്ടി ചാത്, ദൗലാത് കി ചാത് എന്നിവയാണ് ഡല്‍ഹിയിലെ പ്രസിദ്ധമായ തെരുവ് ഭക്ഷണങ്ങള്‍. കച്ചോരി , ആലൂ കി സുബ്‌സി എന്നിവയും രുചിച്ചറിയേണ്ടതാണ്. നൂറ് കണക്കിനാളുകളുടെ പ്രഭാത ഭക്ഷണമാണിത്.
ചെന്നൈ
ചെന്നൈയില്‍ യാത്ര ചെയ്യുന്നവര്‍ ഉറപ്പായും രുചിച്ചറിയേണ്ടതാണ് തെരുവ് ദോശയും ഫില്‍ടര്‍ കോഫിയുടെയും രുചി. മുറുക്ക്, സവോരി മോഹിംഗ, കൊത്ത് പൊറോട്ട എന്നിവയും ചൈന്നൈല്‍ സുലഭമാണ്.
ഷില്ലോംഗ്
മൊമൊസ്, പോര്‍ക്ക് റോസ്റ്റ് ഇവയാണ് ഷില്ലോംഗിലെ പ്രധാന തെരുവ് ഭക്ഷണം.
അമൃത്സര്‍
കുല്‍ച്ച, ലസ്സി, സരൊണ്‍ ദ സാകിനൊപ്പമുള്ള മക്ക ദി റൊട്ടി, മാഹ് കി ദാല്‍ എന്നിവയുടെ രുചി ഒന്ന് അറിയേണ്ടത് തന്നെയാണ്. ഈ തെരുവ് ഭക്ഷണങ്ങള്‍ അമൃത്സറില്‍ മാത്രമാണ് ലഭിക്കുക.
അഹമ്മദാബാദ്
ഖഖ്‌റാസ്, ഫഫ്ദ, ധൊക്ല, തെപ്ല, ബസുന്ദി എന്നിവയാണ് അഹമ്മദാബാദിലെ പ്രധാന തെരുവ് ഭക്ഷണങ്ങള്‍.
Post Your Comments