ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ വിവാഹം ചെയ്യണമെന്നാവശ്യപ്പെട്ട് യുവാവ് മോഡലിനെ ബന്ദിയാക്കി.30കാരനായ രോഹിത് സിംഗ് എന്ന യുവാവാണ് യുവതിയെ ബന്ദിയാക്കിയത്. യുവതിയുടെ അപ്പാര്‍ട്ട്‌മെന്റില്‍ തന്നെയാണ് ബന്ദിയാക്കിയിരിക്കുന്നത്. യുവതിയുടെ ഫ്ലാറ്റിനുള്ളിലേക് കടന്ന ഇയാള്‍ തോക്കു ചൂണ്ടി യുവതിയെ മുറിയില്‍ ബന്ധിയാക്കുകയും ഫ്ലാറ്റ് അകത്തുനിന്നും കുറ്റിയിടുകയുമായിരുന്നു.ഇവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നാണ് സൂചന.
Read Also: താലിബാന്‍ അഞ്ചു വര്‍ഷത്തോളം ബന്ദിയാക്കിയ ശേഷം മോചിപ്പിച്ചയാൾ ലൈംഗിക കുറ്റകൃത്യകേസില്‍ അറസ്റ്റില്‍
യുവതിയെ ബന്ദിയാക്കി വച്ചിരിക്കുന്ന മുറിയില്‍ നിന്നുള്ള വീഡിയോ യുവാവ് പുറത്തുവിട്ടു. യുവതി കിടക്കയില്‍ കിടക്കുന്നതായാണ് വീഡിയോ. മുറിയിൽ രക്തം പടർന്നിട്ടുണ്ട്. ഇയാള്‍ തന്നെ കത്രിക കൊണ്ട് അക്രമിക്കാന്‍ ശ്രമിച്ചതായാണ് സൂചന. യുവതിയുമായി പ്രണയത്തിലായിരുന്നെന്നും പ്രണയബന്ധം അറിഞ്ഞതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ യുവതിയെ ഭോപ്പാലിലേക്ക് തിരികെ വിളിക്കുകയായിരുന്നെന്നുമാണ് യുവാവ് അവകാശപ്പെടുന്നത്.
Post Your Comments