ആലുവ: എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ആലുവ റൂറല്‍ പൊലീസ് പരിധിയില്‍ വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം എസ്ഡിപിഐ പ്രവര്‍ത്തകരെയാണ് കരുതല്‍ തടങ്കലില്‍ എടുത്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഇവരെ വിശദമായി ചോദ്യം ചെയ്യുന്നുണ്ടെന്നും മൊബൈല്‍ ഫോണ്‍ രേഖകള്‍ അടക്കം പരിശോധിച്ച് വിശദമായ ചോദ്യം ചെയ്യലിന് ശേഷം കുറ്റക്കാരല്ലെങ്കില്‍ ഇവരെ വിട്ടയയ്ക്കുമെന്നും പൊലീസ് പറഞ്ഞു.
എടത്തലയില്‍ ആറും ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരാളെയുമാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. പ്രതികളായ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കായി റൂറല്‍ പൊലീസിന്റെ അന്വേഷണം ഊര്‍ജിതമായിരുന്നു. കഴിഞ്ഞ ദിവസം ആലുവയില്‍ നടത്തിയ എസ്പി ഓഫീസ് മാര്‍ച്ചില്‍ നൂറോളം പേര്‍ അറസ്റ്റിലാവുകയും അവരെ പിന്നീട് റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
Post Your Comments