തിരുവനന്തപുരം: കേരളാ പോലീസും ക്വട്ടേഷന്‍ ഏറ്റെടുക്കുന്നു.സിനിമാ നിര്‍മാതാവിന് ഒരുകോടി രൂപ വാങ്ങിക്കൊടുക്കാന്‍ സംസ്‌ഥാനം കടന്ന് സി.ഐയുടെ നേതൃത്വത്തില്‍ ക്വട്ടേഷന്‍. ചെയ്ത ജോലിക്ക് പോലീസ് സംഘത്തിനു കിട്ടിയ കമ്മീഷന്‍ കാല്‍ക്കോടി രൂപ.
മംഗലാപുരം സ്വദേശിയില്‍നിന്നു കിട്ടാനുള്ള ഒരുകോടി രൂപ വാങ്ങാനാണ് കോട്ടയം ജില്ലയിലെ ഒരു സി.ഐയെ നിര്‍മാതാവ് സമീപിച്ചത്. പണം വാങ്ങിനൽകിയാൽ കിട്ടുന്നതിന്റ കാൽഭാഗം നൽകാമെന്നായിരുന്നു നിർമാതാവ് അറിയിച്ചത്. തുടർന്ന് രണ്ട് വനിതകൾ ഉൾപ്പെടെ നാലു സി.പി.ഒമാരും മംഗലാപുരത്തേക്കു തിരിച്ചു. നിര്‍മാതാവിന്റെ ആളുകളും ഒപ്പമുണ്ടായിരുന്നു. ഇവരുടെ സഹായത്തോടെ മംഗലാപുരത്തുനിന്ന് പണം വാങ്ങിയ ആളെ പിടികൂടി.
Read also:ഖത്തറിലെ ലേബര്‍ ക്യാമ്പില്‍ നരക ജീവിതം അനുഭവിക്കുന്നത് 650 ഇന്ത്യക്കാര്‍, 100 പേര്‍ മലയാളികള്‍
തുടര്‍ന്നു സിനിമാ സ്‌റ്റൈലില്‍ത്തന്നെ കൈകാലുകള്‍ ബന്ധിച്ച് കാറില്‍ കിടത്തി കോട്ടയത്തെത്തിച്ചു. സംഘം കോട്ടയത്തെത്തിയതിനു പിന്നാലെ മംഗലാപുരത്തുനിന്ന് ഇയാളുടെ ബന്ധുക്കൾ പണവുമായി പാഞ്ഞെത്തി. ഒരുകോടി രൂപ നിര്‍മാതാവിനു നൽകുകയും ചെയ്തു.
25 ലക്ഷം രൂപ സി.ഐയ്ക്കും സംഘത്തിനും നിര്‍മാതാവ് നല്‍കി. രഹസ്യവിവരത്തേത്തുടര്‍ന്ന് ഇന്റലിജന്‍സ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ സംഭവം ശരിയാണെന്നു വ്യക്‌തമായി. എന്നാല്‍, ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ കടുത്തനടപടി സ്വീകരിക്കുമെന്നുമാണു കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ പ്രതികരണം.
Post Your Comments