മുബൈ: ഏഷ്യയിലെ സമ്പന്നരില്‍ ഒന്നാം സ്ഥാനം റിലയന്‍സ് ഇന്‍ഡ്രസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക്. വെള്ളിയാഴ്ച ബോംബേ സ്റ്റോക് എക്സ്ചേഞ്ചില്‍ റിലയന്‍സിന്റെ ഓഹരികളുടെ വില ഉയര്‍ന്നതാണ് ഓണ്‍ലൈന്‍ ഷോപ്പിംഗ് ഭീമന്മാരെ കടത്തിവെട്ടി അംബാനിയെ ഒന്നാമത് എത്തിച്ചത്.
ഇതോടെ, ചൈനീസ് ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ആലിബാബയുടെ സ്ഥാപകന്‍ ജാക്ക് മായെ മറികടന്ന് ബ്ലൂംബെര്‍ഗിന്റെ പട്ടികയില്‍ മുകേഷ് അംബാനി ഒന്നാമനായി. ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് അംബാനിയുടെ മൊത്തം ആസ്ഥി 44.3 ബില്യണ്‍ ഡോളറാണ്. അതേസമയം 44 ബില്യണ്‍ ഡോളറാണ് ജാക്ക് മായുടെ ആസ്തി.
Read Also : ഹിമ ദാസിനോട് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ മാപ്പ് പറഞ്ഞു
യു.എസ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള മായുടെ കമ്പനിയുടെ വെള്ളിയാഴ്ചത്തെ പ്രകടനം മോശമായതാണ് ഒരു ദിവസം കൊണ്ട് റിലയന്‍സ് തലപ്പത്തെത്താന്‍ കാരണം. ഒരു ദിവസം കൊണ്ട് റിലയന്‍സിന്റെ വിപണി മൂല്യം ആറ് ലക്ഷം കോടിയാണ് ഉയര്‍ന്നത്.
Post Your Comments