ഒട്ടാവ: താലിബാന് താവളത്തില്‍ നിന്ന് അഞ്ച് വര്‍ഷത്തിനു ശേഷം മോചിതനായ കാനഡക്കാരന് ലൈംഗിക കുറ്റകൃത്യത്തിന് അറസ്റ്റില്‍. കനേഡിയന്‍ പൗരന് ജോഷ്വാ ബോയലാണ് അറസ്റ്റിലായത്. ജോഷ്വായ്ക്കെതിരെ കേസെടുത്തിരിക്കുന്നത് ലൈംഗിക അതിക്രമം, അനധികൃതമായി തടവില്‍ വയ്ക്കു, വധഭീഷണി മുഴക്കി തുടങ്ങി പതിനഞ്ചോളം കുറ്റങ്ങള്‍ ചുമത്തിയാണ്. ഒട്ടാവയിലെ കോടതിയില്‍ ഇയാളെ ബുധനാഴ്ച ഹാജരാക്കും.
ജോഷ്വായേയും അമേരിക്കന്‍ സ്വദേശിനിയായ ഭാര്യ കെയ്ത്ലാന് കോള്‍മാനെയും മൂന്നു മക്കളെയും താലിബാന് ബന്ധമുള്ള ഹഖാനി നെറ്റ്വര്‍ക്കാണ് അഞ്ചു വര്‍ഷത്തോളം തടവിലാക്കിയത്. ഇവരെ 2017 ഒക്ടോബറിലാണ് മോചിപ്പിച്ചത്. ഇവരുടെ മൂന്നു മക്കളും ജനിച്ചത് ഭീകരരുടെ താവളത്തില്‍ വച്ചാണ്.
കോടതി ജോഷ്വയ്ക്കെതിരായ പരാതിക്കാരിയുടെ വിവരങ്ങള്‍ പുറത്തിവിട്ടിട്ടില്ല. എന്നാല്‍ ജോഷ്വ നിരപരാധിയാണെന്നും മുന്‍പ് ഒരു കുറ്റകൃത്യത്തിലും ഉള്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന് എറിക് ഗ്രാഗെര് പറഞ്ഞു.
Post Your Comments