KeralaLatest News

ഇന്ന് അറസ്റ്റിലായ വൈദികന്‍ കുറ്റം സമ്മതിച്ചു: സംഭവങ്ങൾ ഇങ്ങനെ

കൊല്ലം: ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഇന്ന് ഒരു വൈദികന്‍ കൂടി അറസ്റ്റിലായിരുന്നു . മൂന്നാംപ്രതി ജോണ്‍സണ്‍ വി മാത്യുവാണ് അറസ്റ്റിലായത്. ഈ വൈദികന്‍ കുറ്റം സമ്മതിച്ചതായി അന്വേഷണസംഘം വ്യക്തമാക്കി. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന വകുപ്പാണ് വൈദികനെതിരെ ചുമത്തിയിരിക്കുന്നത്. ഇതോടെ കേസിലെ നാലു പ്രതികളില്‍ രണ്ടുപേര്‍ പിടിയിലായിരിക്കുകയാണ്.

വൈദികന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് അപ്രതീക്ഷിതമായി അന്വേഷണസംഘം പിടികൂടിയത്. കാറിനുള്ളില്‍ വച്ച്‌ പരാതിക്കാരിയായ വീട്ടമ്മയോട് മോശമായി പെരുമാറുകയും അശ്ലീലസന്ദേശങ്ങള്‍ അയക്കുകയും ചെയ്തുവെന്നാണ് ജോണ്‍സണ്‍ വി മാത്യുവിനെതിരായ പരാതി. കേസില്‍ ഇന്നലെ അറസ്റ്റിലായ രണ്ടാം പ്രതി ജോബ് മാത്യുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ച്ചയിലേക്കു മാറ്റിയിരുന്നു.

കേസില്‍ കീഴടങ്ങാനുള്ള രണ്ടും വൈദികരും ഉടന്‍ കീഴടങ്ങണമെന്നും ഇന്ന് കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റുമായി മുന്നോട്ട് പോകുമെന്നുമാണ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്. വൈദികരുടെ അഭിഭാഷകര്‍ മുഖേനയാണ് അന്വേഷണ സംഘം മുന്നറിയിപ്പ് നല്‍കിയത്. അതേസമയം, വൈദികരെ ഒളിവില്‍ താമസിപ്പിക്കുന്നര്‍ക്കെതിരെയും കേസെടുക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു. കേസിലെ ഒന്നും നാലും പ്രതികളായ ജെയ്‌സ് കെ. ജോര്‍ജ്, എബ്രഹാം വര്‍ഗീസ് എന്നിവരാണ് കീഴടങ്ങാനുള്ളത്.

മൂന്നാം പ്രതിയുടെ ജാമ്യം ഹൈക്കോടതി പരിഗണനയിലാണ്. എറണാകുളത്തെ പ്രമുഖ അഭിഭാഷകന്‍ വഴിയാണ് പ്രതികള്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്. വൈദികരുടെ ബന്ധുക്കളുടെയും അഭിഭാഷകരുടെയും ഫോണ്‍ കോളുകള്‍ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. അതേസമയം, ഏത്രയും വേഗം നിയമനടപടികളുമായി സഹകരിക്കണമെന്നാണ് സഭയുടെ അനൗദ്യോഗിക നിര്‍ദേശം. സഭ നിയപരമായി ഒരു സഹായവും വൈദികര്‍ക്ക് നല്‍കുന്നുമില്ല.

1999-ല്‍ വിവാഹവാഗ്ദാനം നല്‍കിയാണ് ഒന്നാംപ്രതി പീഡിപ്പിച്ചതെന്ന് യുവതി പറയുന്നു. പിന്നീട് കുമ്പസാരവിവരത്തിന്റെ പേരിലും മറ്റും ഭീഷണിപ്പെടുത്തി മറ്റുപ്രതികളും പീഡിപ്പിച്ചു.  തിരുവല്ലയിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിച്ച്‌ അന്വേഷണസംഘം ഇന്ന് അറസ്റ്റിലായ വൈദീകനെ ചോദ്യം ചെയ്യുകയാണ്. വൈകുന്നേരത്തോടുകൂടി വൈദികനെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി മറ്റു നടപടികള്‍ പൂര്‍ത്തിയാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button