ആഗ്ര: സൈനികനാകാൻ കഠിന പരിശ്രമം നടത്തിയിട്ടും പരാജയപ്പെട്ടതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. യുവാവ് തന്റെ ആത്മഹത്യ ഫേസ്ബുക് ലൈവിൽ തത്സമയം പോസ്റ്റ് ചെയ്തു. ആത്മഹത്യ ചെയ്യുന്നത് ഫേസ്ബുക്ക് ലൈവിൽ കൂടി രണ്ടായിരത്തോളം പേർ കണ്ടെങ്കിലും ഒരാളും ബന്ധുക്കളെയോ പൊലീസിനെയോ വിവരമറിയിച്ചിരുന്നില്ല. ആഗ്രയിലെ ശാന്തി നഗറിലാണ് സംഭവം.
Also Read: മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തെ വിമര്‍ശിച്ച് ജോയ് മാത്യു
ആഗ്ര സ്വദേശിയായ മുന്ന കുമാറാണ് ആത്മഹത്യ ചെയ്തത്. ബുധനാഴ്ച്ച രാവിലെയാണ് ഒരു മിനിറ്റ് നീളുന്ന വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ശേഷം യുവാവ് ആത്മഹത്യ ചെയ്തത്. ആറു പേജ് വരുന്ന ആത്മഹത്യകുറിപ്പും യുവാവ് എഴുതിവെച്ചിരുന്നു.
സൈന്യത്തിൽ ചേരാനുള്ള പ്രവേശന പരീക്ഷയിൽ തോറ്റതിനെ തുടർന്നാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ഇയാൾ ഈ കുറിപ്പിൽ വ്യക്തമാക്കുന്നു. ആറു വട്ടം ശ്രമിച്ചിട്ടും പരീക്ഷ ജയിക്കാൻ കഴിയാത്തത് മുന്നയെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നു. ആത്മഹത്യ ചെയ്യുന്നതിനു മണിക്കൂറുകൾക്ക് മുൻപ് വരെ മുന്ന സന്തോഷവാനായിരുന്നെന്ന് സഹോദരൻ വികാസ് കുമാർ പറയുന്നു.
Post Your Comments