കോട്ടയം : കന്യാസ്‌ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരേ പോലീസ് പിടിമുറുക്കുന്നു. ബിഷപ്പിനെ രാജ്യം വിടാൻ അനുവദിക്കരുതെന്ന് പാലാ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പോലീസ് സമർപ്പിച്ച എഫ്.ഐ.ആറിൽ പറയുന്നു.
കന്യാസ്‌ത്രീ ബിഷപ്പിന്റെ ലൈംഗിക അതിക്രമങ്ങള്‍ക്കു വിധേയയായെന്നും വീണ്ടും വഴങ്ങാതിരുന്നതോടെ മാനസിക പീഡനവും ഭീഷണിയും വന്നതിനാലാണ് പോലീസില്‍ പരാതി നല്‍കിയതെന്നും അന്വേഷണ സംഘത്തലവന്‍ വൈക്കം ഡിവൈ.എസ്.പി: കെ. സുഭാഷ് സമര്‍പ്പിച്ച എഫ്.ഐ.ആറിലുണ്ട്.
അസമയങ്ങളില്‍ ബിഷപ് കന്യാസ്‌ത്രീയെ ഫോണില്‍ വിളിച്ച് ലൈംഗികച്ചുവയുളള സംഭാഷണം നടത്തിയിരുന്നെന്നും പോലീസ് കോടതിയെ അറിയിച്ചു.
Read also:വിശന്നു വലയുന്നവർക്കായി തട്ടുകടകള്‍ കാത്തിരിക്കുന്നു
ബിഷപ്പിനെ വിദേശത്തുപോകന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് പോലീസ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു കത്ത് നല്‍കി. ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും മുന്നറിയിപ്പും നല്‍കി. കേസ് മുന്നോട്ടുപോകുന്ന നിലയ്‌ക്ക് ബിഷപ് വത്തിക്കാനിലേക്കു കടക്കാന്‍ സാധ്യതയുണ്ടെന്നു രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. ബിഷപ്പ് വത്തിക്കാനില്‍ എത്തുന്നപക്ഷം, തിരിച്ചെത്തിക്കാനും അറസ്റ്റ് ചെയ്യാനും നിയമ നടപടികൾ ധരാളം ഉള്ളതിനാലാണ് രാജ്യം കടക്കാൻ അനുവദിക്കാത്തത്.
Post Your Comments