ബാങ്കോക്ക്: പന്ത്രണ്ടു കുട്ടികളും അവരുടെ ഫുട്ബോൾ കോച്ചും കുടുങ്ങിയ തായ്ലൻഡിലെ തം ലുവാംഗ് ഗുഹാ സമുച്ചയം മ്യൂസിയം ആക്കുന്നു. കുട്ടികളും കോച്ചും പുറത്തെത്തിയതിന് പിന്നാലെയാണ് ഗുഹാ സമുച്ചയം മ്യൂസിയം ആക്കാനുള്ള പദ്ധതിയെക്കുറിച്ച് അധികൃതർ വ്യക്തമാക്കിയത്. രക്ഷാപ്രവർത്തനത്തിന്റെ ഓരോ ഘട്ടവും വിശദീകരിക്കുന്ന മ്യൂസിയമാണ് ഉദ്ദേശിക്കുന്നതെന്ന് രക്ഷാദൗത്യത്തിനു മേധാവിത്വം വഹിച്ച ചിയാംഗ് റായ് പ്രവിശ്യാ ഗവർണർ നരോംഗ്സാക് അറിയിച്ചു. ടൂറിസ്റ്റുകളുടെ സുരക്ഷയ്ക്കായി ഗുഹയ്ക്ക് അകത്തും പുറത്തും സംവിധാനങ്ങൾ ഒരുക്കുമെന്ന് പ്രധാനമന്ത്രി പ്രയുത് ചാൻഒച മുൻപ് വ്യക്തമാക്കിയിരുന്നു.
Read Also: തായ്ലൻഡ് ഗുഹയിലെ രക്ഷാപ്രവര്‍ത്തനം വെള്ളിത്തിരയിലേക്ക്
Post Your Comments