ബാങ്കോക്ക്: തായ്ലന്റ് ഗുഹയിൽ നിന്ന് രക്ഷപെട്ട വൈല്‍ഡ് ബോര് ഫുട്ബോള്‍ ടീമിലെ 10 കുട്ടികള്‍ സന്യാസ വിദ്യാര്‍ഥികളായി വ്രതമെടുത്തു. ഗുഹയില്‍നിന്നു രക്ഷിച്ച രക്ഷാപ്രവര്‍ത്തകരോടുള്ള ആദരസൂചകമായാണ് കുട്ടികൾ വ്രതമെടുത്തിരിക്കുന്നത്. അദുല്‍ സാമോണ് എന്ന വിദ്യാര്‍ഥി ക്രിസ്തുമത വിശ്വാസിയായതിനാല്‍ വ്രതമെടുത്തിട്ടില്ല. വന്‍ അപകടങ്ങളില്‍ നിന്ന് രക്ഷപെടുന്ന പുരുഷന്മാർ സന്യാസം സ്വീകരിക്കുന്നത് തായ്ലന്റ് സംസ്കാരത്തിന്റെ ഭാഗമാണ്.
Read also: തായ്ലാന്റ് ഗുഹയിൽ നിന്ന് രക്ഷപെട്ട കുട്ടികളുടെ അഭിമുഖമെടുത്ത മാധ്യമങ്ങൾക്കെതിരെ വിമർശനം
Post Your Comments