ന്യൂഡൽഹി: ഇന്റര്‍നെറ്റ് സമത്വ നിയമങ്ങള്‍ക്ക് ടെലികോം കമീഷന് അംഗീകാരം നല്കി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഒാഫ് ഇന്ത്യ (ട്രായ്) ആണ് ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ ഡാറ്റ ഉപയോഗത്തിൽ സേവനദാതാക്കള്‍ നടപ്പാക്കുന്ന നിയന്ത്രണം തടയുന്നതാണ് നിയമം. . ഇന്റര്‍നെറ്റ് ഉള്ളടക്കത്തെ വിവേചനപരമായി ബാധിക്കും വിധം സേവനദാതാക്കള്‍ കരാറില്‍ ഏര്‍പ്പെടുന്നത് നിയന്ത്രിക്കണമെന്ന് ‘ട്രായ്’ നിര്‍ദേശിച്ചു.
വാട്സ്ആപ്, സ്കൈപ് തുടങ്ങിയ സേവനങ്ങള്‍ക്ക് ഡാറ്റ പ്ലാനിന് പുറമെ അധിക പണം ഇൗടാക്കുമെന്ന സേവനദാതാക്കളുടെ പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്ത് നെറ്റ് സമത്വം എന്ന ആശയം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടത്. നെറ്റ് സമത്വം ഇല്ലെങ്കില്‍ ഏതെല്ലാം സേവനങ്ങള്‍ സൗജന്യമായി നല്‍കണം, ഓരോന്നിനും എത്ര പണം ഈടാക്കണം, ഏതെല്ലാം വെബ്സൈറ്റുകള്‍ വേഗത്തില്‍ ലഭ്യമാക്കണം എന്നതെല്ലാം ടെലികോം സേവനദാതാക്കള്‍ക്ക് തീരുമാനിക്കാവുന്ന അവസ്ഥയുണ്ടാകും. ഇതിന് കടിഞ്ഞാണിടുകയും ടെലികോം കമ്പനികളുടെ ചൂഷണം തടയുന്നതിനുമാണ് നേടി സമത്വത്തിന്റെ ആവശ്യകത വരുന്നത്.
Read also:റെയില്‍പാളങ്ങളുടെ സുരക്ഷയ്ക്ക് സഹായിക്കുന്നത് ഡ്രോണുകൾ
മൊബൈല്‍ ഒാപററ്റര്മാര്ക്കും സാമൂഹിക മാധ്യമ കമ്പനികൾക്കും ഇത് ബാധകമാണ്. പുതിയ ടെലികോം നയത്തിനും കമീഷന് അംഗീകാരം നല്കി. ഇതിന് കേന്ദ്ര കാബിനറ്റിന്റ അനുമതി ലഭിക്കണം.
Post Your Comments