തിരുവനന്തപുരം: റെയിൽവേ പാളങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പുതിയ നടപടിയുമായി ഇന്ത്യൻ റെയിൽവേ. പാളങ്ങളുടെ നിരീക്ഷണത്തിന് പറക്കും കാമറയായ ഡ്രോണുകൾ ഉപയോഗിക്കാൻ തീരുമാനമായി. ട്രാക്ക്മെന്‍ വിഭാഗം നടന്ന് പരിശോധിക്കുന്ന സംവിധാനമാണ് ഡ്രോണ്‍ വിന്യസിച്ച് നിരീക്ഷിക്കുന്നത്. റൂര്‍ക്കി ഐ. ഐ.ടിയാണ് അത്യാധുനിക സംവിധാനം വികസിപ്പിക്കുന്നത്.
പാളങ്ങളിലെ വിള്ളല്‍, ഇളകി മാറല്‍, തീപിടിത്തം, ക്രോസിങ് സംവിധാനങ്ങളുടെ സ്ഥാനമാറ്റം, പാളം കൂടിച്ചേരുന്ന ഭാഗങ്ങളിലെ തകരാര്‍, അപകടകരമായ വസ്തുക്കളുടെ സാന്നിധ്യം എന്നിവയാണ് നിരീക്ഷിക്കുക. സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ ട്രാക്ക്മാന്‍മാരാണ് ഇപ്പോള്‍ ഇൗ ജോലി ചെയ്യുന്നത്.
Read also:പ്രവാസികള്‍ക്ക് ആശ്വാസം; സൗദിയില്‍ കെട്ടിട വാടക കുത്തനെ കുറയുന്നു
ഒരാൾക്ക് ആറു കിലോമീറ്ററാണ് ചുമതല. ഈ ദൂരപരിധിയില്‍ നാലുതവണ നടന്ന് പരിശോധിക്കണമെന്നാണ് വ്യവസ്ഥ. കാമറകളുടെ സഹായത്തോടെ ഒാണ്ലൈനാകുന്നതോടെ ഇതിന് വേഗം കൂടും. കണ്ട്രോള് റൂമില്‍ ലഭിക്കുന്ന കാമറ ചിത്രം പരിശോധിച്ച് വേഗത്തില്‍ അപകടസാഹചര്യം തിരിച്ചറിയാം. അടിസ്ഥാന സൗകര്യമൊരുക്കുന്നത് റെയില്‍വേയ്ക്ക് കീഴിലെ പൊതുമേലഖ സ്ഥാപനമായ റെയില്‍ടെല്ലാണ്.
Post Your Comments