ദുബായ് : ദുബായില്‍ വിദേശ യുവതിയുടെ പരാതിയില്‍ പ്രശ്നക്കാരനെ പിടിച്ചപ്പോള്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.
ദുബായിലെ ഒരു സ്ഥാപനത്തിലെ റിസപ്ഷനിസ്റ്റായ ഫ്രഞ്ച് യുവതിക്കു നേരെ നടത്തിയ അതിക്രമത്തെ തുടര്‍ന്നാണ് പാകിസ്ഥാന്‍ സ്വദേശിയായ യുവാവിനെ പിടികൂടിയത് . യുവതി ജോലി സ്ഥലത്തുനിന്നും താമസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു പ്രതി ഉപദ്രവിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലില്‍ ആണ് ഇയാള്‍ നിരന്തരം സ്ത്രീകളെ ഉപദ്രവിച്ചിരുന്നുവെന്ന കാര്യം വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന വാദത്തിനിടെ പ്രതി കുറ്റം സമ്മതിച്ചു. ചോദ്യം ചെയ്യലില്‍ ഫ്രഞ്ച് റിസപ്ഷനിസ്റ്റിനെ ഉപദ്രവിച്ചതു കൂടാതെ മറ്റു ആറു സ്ത്രീകളെയും ഇയാള്‍ ശാരീരികമായി ഉപദ്രവിച്ചുവെന്ന് സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ പൊലീസിന് നേരത്തെ ലഭിച്ചിരുന്നു.
ഫ്രഞ്ച് യുവതിയെ പിറകില്‍ നിന്നും കഴുത്തിന് പിടിക്കുകയും ശബ്ദം ഉണ്ടാക്കാതിരിക്കാന്‍ വായ അടച്ചു പിടിക്കുകയും ചെയ്തു. മോശമായ രീതിയില്‍ പ്രതി ശരീരത്തില്‍ സ്പര്‍ശിക്കുകയും ഒറ്റപ്പെട്ട സ്ഥലത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇതിനിടെ യുവതി രക്ഷപ്പെടുകയായിരുന്നു. സഹായത്തിനായി ഉറക്കെ നിലവിളിച്ചു. പിന്നെ ഒരു കെട്ടിടത്തിന് മുന്നില്‍ വരികയും അവിടെ ഉണ്ടായിരുന്ന ഒരു സംഘത്തോട് കാര്യം പറയുകയും പ്രതിയെ കണ്ടുപിടിക്കാന്‍ സഹായം തേടുകയുമായിരുന്നുവെന്നാണ് യുവതി പറഞ്ഞത്.
ദുബായ് പൊലീസിന്റെ പ്രത്യേക സുരക്ഷാ സംഘമാണ് കേസ് അന്വേഷിച്ചതെന്ന് ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചു. ആറ് മറ്റു സ്ത്രീകളും സമാനമായ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ടെന്നാണ് രേഖകളില്‍ വ്യക്തമാക്കുന്നത്. സംഭവം നടന്ന ഭാഗത്തു നിന്നു ലഭിച്ച ക്യാമറ ദൃശ്യങ്ങളില്‍ ഒരു പുരുഷന്‍ ഫ്രഞ്ച് യുവതിയെ പിന്തുടരുന്നത് വ്യക്തമാണ്. അല്‍പസമയത്തിനു ശേഷം ഇതേ റോഡിലൂടെ ഇയാള്‍ തിരിച്ചുവരുന്നതും കാണാം. ഈ ദൃശ്യങ്ങള്‍ പരിശോധിക്കുകയും അന്വേഷണ സംഘത്തിന് കൈമാറിയുമാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Read also : കോടികളുടെ തട്ടിപ്പ് നടത്തി വിദേശത്തേയ്ക്ക് കടക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍
മേയ് മാസത്തില്‍ പ്രതിയെ സൂപ്പര്‍ മാര്‍ക്കറ്റിനു സമീപം കണ്ടിരുന്നു. ഇയാളെ പിടികൂടിയ ശേഷം ഫ്രഞ്ച് യുവതി തിരിച്ചറിയുകയും ചെയ്തു. തുടര്‍ന്നാണ് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്. പ്രതിയുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ സംഭവ ദിവസം ഇയാള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെത്തി. ജൂലൈ 29ന് കേസില്‍ വിധി പറയും.
Post Your Comments