കണ്ണൂര്‍: വാഷിങ് മെഷിന് കത്തിയ പുക ശ്വസിച്ച് വീട്ടമ്മ മരിച്ചു. അഴീക്കോട് ചാല് ബീച്ച് റോഡിന് സമീപം മാധവന്റെ ഭാര്യ തായക്കണ്ടി ലീല (85)യാണ് മരിച്ചത്. അടച്ചിട്ട മുറിയിൽ വെച്ചിരുന്ന വാഷിങ് മെഷിനാണ് കത്തിയത്. പുക പടര്‍ന്നതോടെ സമീപത്തെ മുറിയില്‍ കിടന്നുറങ്ങിയ ലീല ശ്വാസ തടസ്സം അനുഭവപ്പെട്ട് മരിക്കുകയായിരുന്നു. രാവിലെ മക്കൾ മുറി തുറന്നപ്പോഴാണ് മരിച്ചതായി കണ്ടെത്തിയത്. മക്കള്‍: ദിവാകരന്, ഗംഗന് (അഴീക്കോട്), പ്രേമജ. മരുമക്കള്‍: രുഗ്മിണി (അഞ്ചാംപീടിക), നീന (എടച്ചേരി), ഗംഗാധരന്.
Read Also: പ്രശസ്ത തിരക്കഥാകൃത്ത് കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് മരിച്ചു
Post Your Comments