പരിശീലകനെ നാട് കടത്തി ക്രൊയേഷ്യ. ഇംഗ്ലണ്ടുമായുള്ള സെമി ഫൈനല്‍ തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുന്നെയാണ് ടീമിന്റെ മുന്‍ താരവും സഹപരിശീലകനുമായ ഓഗ്ജന്‍ വുക്ഹോവിച്ചിനെ ക്രൊയേഷ്യ ടീമില്‍ നിന്നും പുറത്താക്കിയത്. വുക്ഹോവിച്ച് രാഷ്ട്രീയപരമായ ഇടപെടലുകള്‍ കളിക്കളത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മുപ്പത്തിനാലുകാരനായ വുക്ഹോവിച്ചിനെ ടീമില്‍ നിന്നും പുറത്താക്കിയത്.
ലോകകപ്പിനു രണ്ടു ദിവസം മുമ്പാണ് പരിശീലകനെ ക്രൊയേഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പുറത്താക്കിയത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. റഷ്യക്കെതിരായ മത്സരത്തില്‍ ക്രൊയേഷ്യ വിജയിച്ചതിനു ശേഷം വിജയം റഷ്യയുടെ അയല്‍രാജ്യമായ യുക്രൈനു വേണ്ടി സമര്‍പ്പിക്കുന്നുവെന്ന പരിശീലകന്റെ പ്രസ്താവന വിവാദങ്ങള്‍ക്കു വഴി തെളിയിച്ചിരുന്നു. യുക്രൈനും റഷ്യയും തമ്മില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ നില നില്‍ക്കെ വുക്ഹോവിച്ച് ഇത്തരമൊരു പ്രസ്താവന നടത്തിയത് കളത്തില്‍ രാഷ്ട്രീയം കൊണ്ടു വരലാണെന്ന കാരണമാണ് താരത്തിനു തിരിച്ചടിയായത്.
Also Read : തീപാറും പോരാട്ടം, ഒടുവില്‍ ഷൂട്ടൗട്ട്, ഡെന്‍മാര്‍ക്കിനെ തകര്‍ത്ത് ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
പരിശീലകനു പുറമേ റഷ്യക്കെതിരെ രണ്ടാമത്തെ ഗോള്‍ നേടിയ പ്രതിരോധ താരം വിഡയും മത്സരശേഷം വിജയം യുക്രൈനു സമര്‍പ്പിച്ചിരുന്നു. എന്നാല്‍ താരത്തിനു താക്കീതു മാത്രം നല്‍കിയത് ആശ്വാസമായി. ഈ ടൂര്‍ണമെന്റിലെ കറുത്ത കുതിരകളാണ് ക്രൊയേഷ്യ. എന്നാല്‍ യുക്രൈന്‍ ക്ലബായ ഡൈനാമോ കീവില്‍ കളിച്ച താരമായ വുക്ഹോവിച്ച് ആ ബന്ധം കൊണ്ടാണ് യുക്രൈനു വിജയം സമര്‍പ്പിച്ചതെന്ന വാദം അവര്‍ അംഗീകരിച്ചില്ല.
Post Your Comments