ക്രൊയേഷ്യയിലെ ഒരു ടൂര്‍ ഗൈഡ് പകര്‍ത്തിയ ഒരു ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സാഗ്രെബിലെ ഒരു ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്ന ഒരു സ്ത്രീയുടെ വിചിത്രമായ ഫോട്ടോയാണ് ഇയാള്‍ പകര്‍ത്തിയത്. ക്രൊയേഷ്യന്‍ തലസ്ഥാനമായ സാഗ്രെബിലെ ടൂര്‍ ഗൈഡായ ഇവാന്‍ റൂബില്‍ യാദൃശ്ചികമായാണ് ഈ ചിത്രം പകര്‍ത്തിയത്.
പെട്ടെന്ന് നോക്കുന്ന ഒരാള്‍ക്ക് ഫോട്ടോ സാധാരണമാണെന്ന് തോന്നാം. എന്നാല്‍ സൂക്ഷിച്ച് നോക്കുമ്പോഴാണ് ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്ന സ്ത്രീയുടെ കാലുകള്‍ വളരെ വിചിത്രമായി തോന്നുന്നത്. ഒരു പക്ഷേ പേടി തോന്നിയേക്കാം. തവിട്ട് കോട്ട് ധരിച്ച സ്ത്രീക്ക് സുതാര്യമായ കാലുകളാണ് ഫോട്ടോയില്‍ കാണുന്നത്. ബസ് സ്‌റ്റോപ്പില്‍ വരച്ചിട്ടുള്ള വര സ്ത്രീയുടെ കാലുകള്‍ക്കുള്ളിലൂടെ കാണാം.
ബസ് സ്റ്റോപ്പിലെ കന്യാസ്ത്രീകളെ കണ്ടപ്പോള്‍ രണ്ട് കണ്ടക്ടര്‍മാരെ പോലെ തോന്നിയതിനാലാണ് താനീ ചിത്രം പകര്‍ത്തിയതെന്ന് ഇവാന്‍ പറയുന്നു. എന്നാല്‍ പിന്നീട് ആണ് ഇയാള്‍ ഈ വിചിത്ര ദൃശ്യം ശ്രദ്ധിക്കുന്നത്. ഉടനെ ഈ ചിത്രം ഇവാന്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. താങ്കളുടെ ചിത്രത്തില്‍ പ്രേതമുണ്ടെന്നാണ് ഒരാള്‍ ഇതിന് താഴെ കമന്റിട്ടത്. ഇത് ക്യാമറ ട്രിക്കാണെന്നാണ് മറ്റു ചിലരുടെ അഭിപ്രായം. തനിക്ക് അത് പ്രേതമാണെന്ന ഉറപ്പൊന്നുമില്ല, എന്നാല്‍ ഈ ചിത്രത്തിനൊരു പ്രത്യേകതയുണ്ടെന്നാണ് ഇവാന്‍ പറയുന്നത്.
Post Your Comments