കൊച്ചി : മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകത്തിൽ എന്‍.ഐ.എ അന്വേഷണം വേണമെന്ന് ബി.ജെ.പി. നേതാവ് പി.കെ കൃഷ്ണദാസ്. കേസ് എന്‍.ഐ.എയ്ക്ക് വിടാതിരിക്കാനാണ് യുഎപിഎ ചുമത്താത്തതെന്ന് അദ്ദേഹം ആരോപിച്ചു.
Read also:ദേശീയ പാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം
കൊലപാതകത്തിലെ പ്രതികളായ നാല് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തര്‍കൂടി ഇന്ന് അറസ്റ്റിലായി. പാലാരിവട്ടം സ്വദേശി അനൂപ്, കരുവേലിപ്പടി നിസാര്‍ എന്നിവരാണ് അവസാനം അറസ്റ്റിലായത്. പ്രതികളെ സഹായിച്ചെന്നതാണ് കുറ്റം. ഷാജഹാന്, ഷിറാസ് സലിം എന്നീ രണ്ടു പ്രതികള്‍ രാവിലെ ആലപ്പുഴയില്‍ അറസ്റ്റിലായിരുന്നു.
കൊലയാളി സംഘം രക്ഷപ്പെട്ട കാറും പോലീസ് കണ്ടെടുത്തിരുന്നു . ചേര്‍ത്തല സ്വദേശി എ.ജി.റിയാസ് ആണ് കാറിന്റെ ഉടമ. അക്രമിസംഘത്തിന് സഹായം നല്കിയ മട്ടാഞ്ചേരി സ്വദേശി അനസ് രണ്ടു ദിവസം മുന്‍പ് പിടിയിലായിരുന്നു. അനസ് പോപ്പുലര്‍ ഫ്രണ്ട് കൊച്ചി ഏരിയ പ്രസിഡന്റാണെന്ന് പൊലീസ് അറിയിച്ചു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി.
Post Your Comments