ന്യൂഡൽഹി : വാട്സ് ആപ്പിലൂടെ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് പതിവായതോടെ രാജ്യത്ത് നിരന്തരം കൊലപാതകങ്ങളും ആക്രമണങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ പ്രമുഖ പത്രമാധ്യങ്ങളില്‍ ഫുള്‍പേജ് പരസ്യം നല്‍കി വ്യാജ വാര്‍ത്തകള്‍ തടയാനുള്ള നടപടി വാട്സആപ്പ് സ്വീകരിച്ചു. വടക്കന്‍ സംസ്ഥാനങ്ങളിലെ പ്രധാന പത്രങ്ങളുടെ പിന്‍ പേജിലായിരുന്നു പരസ്യം നല്‍കിയത്.
Read also:നെറ്റ് കോളിലൂടെ പതിവായി ഭീഷണി; കേരളാപോലീസ് പ്രവാസിയെ കുടുക്കിയതിങ്ങനെ
വ്യജ വാർത്തകളിലൂടെ അക്രമം തുടരുന്ന സാഹചര്യത്തിലാണ് സർക്കാർ വാട്സആപ്പ് കമ്പനിക്ക് കത്തുനൽകിയത്. സന്ദേശങ്ങള്‍ ഫോര്‍വാഡ് ചെയ്തുവന്നതാണെന്ന് മനസിലാക്കുക, അവിശ്വസനീയമെന്ന് തോന്നുന്ന കാര്യങ്ങള്‍ പുനഃപരിശോധിക്കുക, അസ്വസ്ഥതപ്പെടുത്തുന്ന സന്ദേശങ്ങളെ ചോദ്യം ചെയ്യുക, സംശയാസ്പദമായ സന്ദേശങ്ങള്‍ ശ്രദ്ധിക്കുക, വന്ന സന്ദേശത്തിലെ ഫോട്ടോകള്‍ നന്നായി പരിശോധിക്കുക, വരുന്ന വെബ്‌സൈറ്റുകളുടെ ലിങ്കുകള്‍ പരിശോധിച്ചതിന് ശേഷം മാത്രം ക്ലിക്ക് ചെയ്യുക, അവിശ്വസനീയമായ വാര്‍ത്തകള്‍ മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്ന് നോക്കുക, എന്തും ഷെയര്‍ ചെയ്യുന്നതിന് മുമ്പ് ഒരു നിമിഷം ആലോചിക്കുക, എന്ത് കാണണമെന്ന് സ്വയം തീരുമാനിക്കുക തുടങ്ങിയ മുന്നറിയിപ്പുകളാണ് പരസ്യത്തിലൂടെ വാട്സആപ്പ് കമ്പനി അറിയിച്ചത്.
Post Your Comments