Latest NewsIndia

പൂട്ടിയിട്ട് പീഡിപ്പിച്ച മുത്തലാഖിന്‍റെ ഇരയ്ക്ക് ദാരുണാന്ത്യം

ബാരെയ്ലി: ഉത്തർപ്രദേശിലെ ബാരെയിലിൽ ഭര്‍ത്താവ് പൂട്ടിയിട്ട് പീഡിപ്പിച്ച മുത്തലാഖിന്‍റെ ഇരയായ യുവതി മരിച്ചു. റസിയ എന്ന യുവതിയാണ് മരിച്ചത്. ഡിസംബറില്‍ മുത്തലാക്ക് ക്രിമിനല്‍ കുറ്റമാക്കി ലോക് സഭ പാസാക്കിരുന്നെങ്കിലും വീണ്ടും ഇത്തരം അക്രമങ്ങൾ ഉണ്ടാകുന്നത് സാധാരണമാണ്. ഒരു മാസത്തോളം യുവതിയെ ഭക്ഷണവും വെള്ളവും കൊടുക്കാതെ ഭര്‍ത്താവ് നഹീം പൂട്ടിയിട്ട് പീഡിപ്പിച്ചതിനെ തുടർന്നു മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്.

എന്നാൽ റസിയയെ മാസങ്ങളോളം മുറിയിൽ പൂട്ടിയിട്ടിരുന്നതായി ഇവരുടെ സഹോദരി ആരോപിച്ചു. ഇയാൾ റസിയയെ ശാരീരികമായി ഉപദ്രവിക്കുകയും ഒരു മാസം അടച്ചിട്ട ശേഷം റസിയയെ ബന്ധുവിന്‍റെ വീട്ടിലാക്കുകയുമായിരുന്നു. വിവരം അറിഞ്ഞെത്തിയ സഹോദരി റസിയയെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യുകയും, പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു. എന്നാല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ലെന്ന് റസിയയുടെ സഹോദരി അറയിച്ചു.ഇയാൾ ഫോൺ വഴിയാണ് റസിയയെ തലാക്ക് ചൊല്ലിയത്.

നസീം മുൻപും വേറെ വിവാഹം കഴിച്ചിട്ടുണ്ട്. അവരെയും സാമാനമായ രീതിൽ പീഡിപ്പിച്ചുവെന്നും തലാക്ക് ചൊല്ലിയെന്നും എഎൻഐ റിപ്പോർട്ട് ചെയ്തു. ആദ്യം ജില്ലാ അശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത റസിയയെ പിന്നീട് ലഖ്‌നൗ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരോ​ഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് മരിക്കുകയായിരുന്നു. റസിയക്ക് ആറ് വയസ്സുള്ള കുട്ടിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button