ദര്‍ഭംഗ: വിദ്യാര്‍ത്ഥികളെ അശ്ലീല ദൃശ്യങ്ങള്‍ കാണാന്‍ നിര്‍ബന്ധിച്ച പ്രിന്‍സിപ്പലും അധ്യാപികയും അറസ്റ്റില്‍. ലൈംഗിക ചൂഷണം സംബന്ധിച്ച അശ്ലീല ദൃശ്യങ്ങള്‍ കാണാന്‍ നിര്‍ബന്ധിച്ചെന്ന വിദ്യാര്‍ഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിഹാറിലെ ദര്‍ഭംഗയിലെ ലാല്‍ ബാഗില്‍ സ്ഥിതി ചെയ്യുന്ന സ്കൂളിലെ പ്രധാനാധ്യാപകനും അധ്യാപികയുമാണ് അറസ്റ്റിലായത്. മൂന്നു വിദ്യാര്‍ഥിനികളുടെ മാതാപിതാക്കളാണ് പോലീസില്‍ പരാതി നല്‍കിയത്.
Also Read : അശ്ലീല ദൃശ്യങ്ങള്‍ കാട്ടി പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പതിനേഴുകാരന് അറസ്റ്റില്‍
ലൈംഗിക ചൂഷണത്തെ കുറിച്ച് വിശദീകരിക്കുന്നതിനിടെ അശ്ലീല ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ കാണാന്‍ അധ്യാപിക നിര്‍ബന്ധിച്ചെന്നും ഇതു സംബന്ധിച്ച തങ്ങളുടെ പരാതി പ്രിന്‍സിപ്പല്‍ ഗൗരവമായെടുത്തില്ലെന്നും വിദ്യാര്‍ഥിനികള്‍ നല്കിയ പരാതിയില്‍ ആരോപിക്കുന്നുവെന്ന് തെന്ന് ദര്‍ഭംഗ സബ് ഡിവിഷണല്‍ ഓഫീസര്‍ രാകേഷ് കുമാര്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ സ്കൂള്‍ അടച്ചുപൂട്ടിയതായും സബ് ഡിവിഷണല്‍ ഓഫീസര്‍ അറിയിച്ചു.
Post Your Comments