മുംബൈ: അശ്ലീല ദൃശ്യങ്ങള്‍ കാട്ടി പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പതിനേഴുകാരന് അറസ്റ്റില്‍. പണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ പ്രതി അതിന്റെ ദൃശ്യങ്ങള്‍ കാട്ടി മാസങ്ങളായി പെണ്‍കുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് നല്കിയ പരാതിയില്‍ പറയുന്നു. ഇവരുടെ അയല്‍വാസിയായ ആണ്‍കുട്ടി പെണ്‍കുട്ടിയെ വീടിന്റെ ടെറസില്‍ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.
താന്‍ പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും, ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ വീഡിയോ പ്രചരിപ്പിക്കുമെന്നും പറഞ്ഞ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകുകയും തുടര്‍ന്ന് ആണ്‍കുട്ടിയും സുഹൃത്തുക്കളും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തന്റെ മകളുടെ മോശം ദൃശ്യങ്ങള്‍ സമീപ പ്രദേശങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നറിഞ്ഞ പിതാവ് പെണ്‍കുട്ടിയോട് അതെ കുറിച്ച് ചോദിക്കുകയും തുടര്‍ന്ന് പെണ്‍കുട്ടി പീഡന വിവരം വീട്ടുകാരെ അറിയിക്കുകയും ചെയ്തു.
അറസ്റ്റിലായ പ്രതിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്ത് ഒബ്സര്‍വേഷന്‍ ഹോമിലാക്കിയിരിക്കുകയാണ്. പോസ്കോ നിയമപ്രകരവും പീഡനത്തിനും, ഭീഷണിപ്പെടുത്തിയതിനും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാല്‍ പ്രതിക്കൊപ്പമുണ്ടായിരുന്നവരെ ഇതുവരെ പിടികൂടിയിട്ടില്ല. കുര്‍ള പോലീസാണ് അന്വേഷണം നടത്തുന്നത്.
Post Your Comments