Latest NewsInternational

ഭർത്താവുമായുള്ള ലൈംഗികബന്ധം മൂലം കോടികൾ സമ്പാദിച്ച് നേഴ്സ്: ആശുപത്രി അധികൃതർ പുറത്താക്കി

വീഡിയോകളിൽ തന്റെ ഭർത്താവിന്റെ ശരീര ഭാ​ഗങ്ങൾ മാത്രമേ കാണിക്കുകയുള്ളൂ എന്നാണ് യുവതി വെളിപ്പെടുത്തുന്നത്.

ഭർത്താവുമായി ലൈം​ഗികബന്ധത്തിൽ ഏർപ്പെടുന്നതിലൂടെ പ്രതിമാസം 2,50,000 ഡോളർ(1,87,58,500) രൂപ സമ്പാദിക്കുന്നു എന്ന് നഴ്സായ യുവതി. ബോസ്റ്റണിൽ നിന്നുള്ള 37 കാരിയായ അല്ലി റേ എന്ന യുവതിയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഒൺലിഫാൻസ് സൈറ്റിൽ താൻ ഭർത്താവുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുന്ന വീഡിയോകൾ പങ്കുവെച്ചാണ് യുവതി കോടികൾ സമ്പാദിക്കുന്നത്. 18, 17, 12 വയസ്സുള്ള മൂന്ന് ആൺമക്കളാണ് അല്ലിക്കുള്ളത്.

യുവതിയുടെ ഭർത്താവും മുൻ എയർലൈൻ ജീവനക്കാരനുമായ സ്റ്റീവും ഇതിന് പിന്തുണയുമായി എത്തിയതോടെ കുടുംബത്തിന്റെ വരുമാനം ആരെയും അത്ഭുതപ്പെടുത്തുന്നതായി. അതേസമയം, 38കാരനായ സ്റ്റീവ് തന്റെ മുഖം ക്യാമറയിൽ കാണിക്കാൻ ഇഷ്ടപ്പെടുന്നില്ലെന്ന് യുവതി പറയുന്നു. വീഡിയോകളിൽ തന്റെ ഭർത്താവിന്റെ ശരീര ഭാ​ഗങ്ങൾ മാത്രമേ കാണിക്കുകയുള്ളൂ എന്നാണ് യുവതി വെളിപ്പെടുത്തുന്നത്.ഒൺലിഫാൻസ് മോഡലായതോടെ പണത്തിനൊപ്പം കുടുംബവുമായി ചിലവഴിക്കാൻ കൂടുതൽ സമയം ലഭിക്കുന്നെന്നും യുവതി വെളിപ്പെടുത്തുന്നു.

‘ഒരു ഐസിയു നഴ്സ് എന്ന നിലയിൽ ഞാൻ അവധിക്കാലം അപൂർവമായി മാത്രമേ വീട്ടിലിരുന്നിട്ടുള്ളൂ, കഴിഞ്ഞ ക്രിസ്മസ് വർഷങ്ങളിൽ ആദ്യമായാണ് ഞാൻ യഥാർത്ഥത്തിൽ അവരോടൊപ്പം അവിടെയിരുന്നത്. അത് എനിക്ക് ഏറെ സന്തോഷമുളവാക്കി. ഞങ്ങൾ ധാരാളം യാത്ര ചെയ്യുന്നു, ഞങ്ങൾക്ക് മറ്റൊരു തരത്തിൽ കാണാൻ അവസരം ലഭിക്കാത്ത സ്ഥലങ്ങൾ കണ്ടിട്ടുണ്ട്.’ യുവതി പറയുന്നു.

കഴിഞ്ഞ വർഷ വരെ ഒരു സീനിയർ നിയോനാറ്റൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ തന്നെ യുവതി ഒൺലി ഫാൻസിലും സജീവമായിരുന്നു. എന്നാൽ ഇത് ആശുപത്രി മാനേജ്മെന്റ് അറിഞ്ഞതോടെ അച്ചടക്ക നടപടി സ്വീകരിച്ചു. ഇതിന് പിന്നാലെ ജോലി ഉപേക്ഷിച്ചതിന് ശേഷമാണ് യുവതി ഒൺലി ഫാൻസിൽ താനും ഭർത്താവുമായി സെക്സ് ചെയ്യുന്ന വീഡിയോകൾ പങ്കുവെക്കാൻ തുടങ്ങിയത്. ഇതോടെ യുവതിയുടെ വരുമാനം കുതിച്ചുയരുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button