ചെന്നൈ: കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും ഫോര്‍മാലിന്‍ കലര്‍ന്ന് മീനുകള്‍ വ്യാപകമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ചെന്നൈയിലെ പട്ടണപാക്കം, കാശി മേട്, മറീന ബീച്ച് എന്നിവിടങ്ങളിലും തൂത്തുക്കുടി, തഞ്ചാവൂര്‍ എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസം പരിശോധന നടത്തി. അവിടെ നിന്നും ശേഖരിച്ച സാമ്പിളുകള്‍ ഫിഷറീസ് സര്‍വകലാശാലയിലേക്ക് അയച്ചിരിക്കുകയാണ്.
അതിന്റെ റിപ്പോര്‍ട്ട് രണ്ടുദിവസത്തിനകം മാത്രമേ ലഭിക്കൂ. അതേസമയം തമിഴ്‌നാട്ടിലെ പല സ്ഥലങ്ങളില്‍ നിന്നും ഫോര്‍മാലിന്‍ കലര്‍ന്ന മീനുകള്‍ പിടികൂടിയിരുന്നു. ജയലളിത ഫിഷറീസ് സര്‍വകലാശാല നടത്തിയ പഠനത്തിലാണ് മത്സ്യത്തില്‍ ഫോര്‍മാലിന്റെ അംശം കണ്ടെത്തിയത്.
Also Read : പരിശോധന ഫലം പുറത്ത്; ആന്ധ്രയിൽ നിന്നെത്തിയ ചെമ്മീനിലും ഫോര്‍മാലിന്‍
വിവിധയിടങ്ങളില്‍ നിന്ന് ശേഖരിച്ച 30 സാമ്പിളുകളില്‍ പതിനൊന്നിലും ഫോര്‍മാലിനുണ്ട്. അതേസമയം കേരളത്തിലേക്ക് കാര്യമായി മത്സ്യം എത്തുന്നത് തൂത്തുക്കുടി, തഞ്ചാവൂര്‍ മേഖലയില്‍ നിന്നാണ്. ഇടനിലക്കാരാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്നാണ് മത്സ്യതൊഴിലാളികള്‍ കുറ്റപ്പെടുത്തുന്നത്.
Post Your Comments