Latest NewsIndia

വിദേശ വനിതയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും രഹസ്യഭാഗങ്ങളില്‍ നിന്നും കൊക്കെയിന്‍ പിടികൂടി

കൊല്‍ക്കത്ത: വിദേശ വനിതയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും രഹസ്യഭാഗങ്ങളില്‍ നിന്നും കൊക്കെയിന്‍ പിടികൂടി. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്നാണ് മയക്കുമരുന്ന് ഒളിപ്പിച്ച നിലയില്‍ 30കാരിയായ നൈജീരിയന്‍ യുവതിയായ ഡേവിഡ് ബ്ലെസ്സിങ്ങ് ആണ് നര്‍ക്കോട്ടിക്‌സ് കണ്ട്രോള്‍ ബ്യൂറോയുടെ പിടിയിലായത്.

ആദ്യം ഇവരുടെ ബാഗില്‍ നിന്നാണ് 20 എല്‍ ഡിഎസ് ഗുളികള്‍ കണ്ടെടുത്തു. തുടര്‍ന്ന് സ്വകാര്യ ഭാഗങ്ങളില്‍ നിന്നും 12 ഗ്രാം കൊക്കെയിനും കണ്ടെത്തിയത്. തുടര്‍ന്നും സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ അടുത്തുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തി എക്‌സ് റേ പരിശോധന നടത്തിയപ്പോള്‍ ഗര്‍ഭപാത്രത്തില്‍ എന്തോ ഒളിപ്പിച്ചതായി കണ്ടെത്തിയിരുന്നു.

Also Read : സിനിമാക്കാര്‍ക്കും ഡിജെ പാര്‍ട്ടിക്കാര്‍ക്കും മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തലവന്‍ പിടിയില്‍ : ലിസ്റ്റില്‍ സിനിമ മേഖലയിലുള്ളവര്‍

ഇത് ശരീരത്തിനുള്ളിലൂടെയുള്ള അള്‍ട്രാ സൗണ്ട് സ്‌കാനിലൂടെ മാത്രമേ കണ്ടെത്താന്‍ കഴിയുകയുള്ളൂ എന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് വിശദമായ മെഡിക്കല്‍ പരിശോധന നടത്തിയതോടെ രഹസ്യ ഭാഗങ്ങളില്‍ നിന്ന് ഒരു ഗ്രാമോളം വരുന്ന വെള്ള നിറത്തിലുള്ള വസ്തു പുറത്തെടുത്തു. മയക്കുമരുന്നാണെന്ന് കണ്ടെത്തിയതോടെ യുവതിയെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. യുവതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. തിങ്കളാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button