
മംഗളൂരു: കർണാടക മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ബി.എ. മൊയ്തീന്‍ (81) അന്തരിച്ചു. ചൊവ്വാഴ്ച വെളുപ്പിന് മംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1995 മുതൽ 1999 വരെ ജെ.എച്ച്.പാട്ടീൽ മന്ത്രിസഭയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്നു.
1978ല്‍ മുതൽ ബണ്ട്വാള്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമായിരുന്നു. 2016ല്‍ ഇദ്ദേഹത്തെ ദേവരാജ് അര്‍സ് അവാര്‍ഡ് നല്‍കി സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചിരുന്നു. ബി.എ.മൊയ്‌തീന്റെ ആത്മകഥ ‘നന്നാലോഗിനെ നാനു’ എന്ന പുസ്തകം ഇറങ്ങാനിരിക്കെയാണ് അദ്ദേഹത്തിന്റെ മരണം.
Post Your Comments