ഹൈദരാബാദ്: മൂന്ന് വയസുള്ള കുട്ടിയോട് അഞ്ചന്റെ ക്രൂരത. കുട്ടിയെ ഓട്ടോ റിക്ഷയ്ക്ക് മേല്ഡ തുഴറ്റി അടിച്ചിരിക്കുകയാണ് സ്വന്തം അച്ഛന്‍. മദ്യലഹരിയിലായിരുന്ന ശിവഗൗഡ ഭാര്യയുമായുള്ള തര്‍ക്കത്തിനൊടുവില്‍ കുട്ടിയെ എടുത്ത് ഓട്ടോറിക്ഷയ്ക്ക് മേല്‍ അടിക്കുകയായിരുന്നു. ഹൈദരാബാദിലെ ജഗദ്ഗിരിഗുട്ടയില്‍ ഞായറാഴ്ചയായിരുന്നു സംഭവം.
read also: മരുമകളുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് അച്ഛനോട് മക്കള്‍ ചെയ്ത ക്രൂരത ഇങ്ങനെ
സംഭവത്തില്‍ സാരമായി പരുക്ക് പറ്റിയ കുഞ്ഞിനെ അയല്‍ക്കാരും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. കുട്ടി അപകടനില തരണം ചെയ്തു. ഇപ്പോള്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ് കുട്ടി.
#WATCH Man in an inebriated state bangs his 3-yr-old son against an auto-rickshaw following a quarrel with his wife. Child handed over to Child Welfare Committee. Case registered under Sec 324 of IPC & Sec 75 of the Juvenile Justice Act; Accused absconding (9.07.18) #Hyderabad pic.twitter.com/8YWjfrEdjN
— ANI (@ANI) July 10, 2018
കുഞ്ഞിനെ ക്രൂരമായി ഉപദ്രവിച്ചിട്ടും ഭര്‍ത്താവിനെതിരെ പരാതി നല്‍കാന്‍ ശിവ ഗൗഡയുടെ ഭാര്യ തയ്യാറായില്ല. എന്നാല്‍ മര്‍ദ്ദന ദൃശ്യങ്ങള്‍ ഇവരുടെ അയല്‍വാസി പകര്‍ത്തിയിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു.
Post Your Comments