ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രികളില്‍ ഇനി മുതല്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ നല്‍കണമെന്ന് സുപ്രീംകോടതി വിധി. സമൂഹത്തിലെ ദുര്‍ബല വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് സൗജന്യ ചികിത്സ നല്‍കണമെന്നാണ് സുപ്രീംകോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. . സര്‍ക്കാര്‍ ഭൂമി സബ്സിഡിയായി വാങ്ങിയ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രികള്‍ക്കാണ് വിധി ബാധകമാവുക.
ഡല്‍ഹിയിലെ മിക്ക സ്വകാര്യ ആശുപത്രികളും സര്‍ക്കാരിന്റെ ഭൂമി സബ്സിഡിയില്‍ സ്വന്തമാക്കിയതാണ്. അതിനാല്‍, ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ 25 ശതമാനം പേര്‍ക്കും, ഇന്‍ പേഷ്യന്റ് വിഭാഗത്തില്‍ 10 ശതമാനം ആളുകള്‍ക്കും സൗജന്യ ചികിത്സ ലഭ്യമാക്കണമെന്നാണ് സുപ്രീംകോടതി തിങ്കളാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്.
Read Also : നിഷാ സാരംഗിനെതിരെ മോശമായി പെരുമാറിയ സംവിധായകന്‍ മുമ്പും പ്രശ്‌നക്കാരന്‍
കോടതി ഉത്തരവ് പാലിക്കാത്ത ആശുപത്രികളുടെ ലീസ് നിര്‍ത്തലാക്കുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് ഡല്‍ഹി സര്‍ക്കാരിന്റെ റിപ്പോര്‍ട്ടും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments