മാഡ്രിഡ്: അത്ലറ്റികോ ഡി കൊല്‍ക്കത്തയുടെ മുൻ പരിശീലകൻ ജോസ് ഫ്രാൻസിസ്‌കോ മൊളീന ഇനി സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്റെ തലപ്പത്ത്. സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്റെ സ്പോര്‍ടിംഗ് ഡയറക്ടറായാണ് മൊളീനയെ നിയമിച്ചിരിക്കുന്നത്. ലോകകപ്പിലെ പരാജയത്തിന് ശേഷം ഫെര്‍ണാണ്ടോ ഹിയേറോ ആ സ്ഥാനം ഇനി ഏറ്റെടുക്കുന്നില്ല എന്ന് തീരുമാനിച്ചതോടെയാണ് ഈ ചുമതല മൊളീനയില്‍ എത്തിയത്. മുൻപ് സ്പെയിനിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കേണ്ടി വന്നപ്പോഴാണ് ഹിയേറോ സ്പോര്‍ടിംഗ് ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞത്.
2016ലെ സീസണിൽ ആയിരുന്നു മൊളീന അത്ലറ്റികോ ഡി കൊല്‍ക്കത്തയുടെ പരിശീലകനായിരുന്നത്. അന്ന് എടികെയെ ബ്ലാസ്റ്ററിനെ തോല്പിച്ച് ഐ എസ് എല്‍ ചാമ്പ്യന്മാരാക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. മുന്‍ സ്പാനിഷ് ഇന്റര്‍നാഷണല്‍ കൂടിയായ ജോസ് ഫ്രാൻസിസ്‌കോ മൊളീന അത്ലറ്റിക്കോ മാഡ്രിഡിനായി 189 മത്സരങ്ങളും കളിച്ചിട്ടുണ്ട്.
Also read : ഐസിസി ട്വന്റി20 റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് മുന്നേറ്റം
Post Your Comments