
സാമൂഹ്യനീതി വകുപ്പിന്റെ നിയന്ത്രണത്തില്‍ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള കാസര്‍ഗോഡ് നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമില്‍ വാര്‍ഡന്‍, സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം) തസ്തികകളില്‍ സാമൂഹ്യ സേവനത്തില്‍ തല്പരരായ വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
ബിരുദമാണ് ഫുള്‍ടൈം റസിഡന്‍സ് വാര്‍ഡന്റെ യോഗ്യത. പ്രതിമാസം 13000 രൂപയാണ് വേതനം. എം.എസ്.സി/എം.എ (സൈക്കോളജി)യും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് സൈക്കോളജിസ്റ്റിന്റെ യോഗ്യത. പ്രതിമാസം 7000 രൂപ വേതനം.
ഉദ്യോഗാര്‍ത്ഥികള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളുമായി 13 ന് മുമ്പ് ലഭിക്കത്തക്കവിധം ഡയറക്ടര്‍, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ എന്ന വിലാസത്തില്‍ അയയ്ക്കണം. ഫോണ്‍ : 0471 – 2348666, 2913212.
Also read : ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
Post Your Comments