തളിപ്പറമ്പ്: നിപ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ വൈറസ് പിടിപെട്ട് മരിച്ച ലിനിയുടെ ഇളയ മകന് പറശ്ശിനിക്കടവില്‍ ചോറൂണ്. സിദ്ധാര്‍ഥന്റെ ചോറൂണ്‍ മുത്തപ്പന്‍ സന്നിധിയില്‍ വേണമെന്നായിരുന്നു കുടുംബത്തിന്റെയും ലിനയുടെയും ആഗ്രഹം. ലിനി ആസ്പത്രിയിലുള്ളപ്പോഴായിരുന്നു നേര്‍ച്ച നേർന്നത്. ഒടുവിൽ അത് നിറവേറി.
ALSO READ: പേരാമ്പ്ര കമ്യൂണിറ്റി ആശുപത്രിയുടെ പുതിയ വാര്‍ഡിന് നഴ്‌സ് ലിനിയുടെ പേരിടും
ലിനയുടെ ആഗ്രഹം പോലെ മകന് മുത്തപ്പനു മുന്നില്‍ ചോറൂണും തുലാഭാരവും നടത്തി. പിതാവ് സജീഷിന്റെ മടിയിലിരുന്നാണ് സിദ്ധാര്‍ഥ് അമ്മയുടെ ആഗ്രഹം നിറവേറ്റിയത്. ലിനിയുടെ മൂത്തമകന്‍ ഋതുല്‍, അമ്മ രാധ, സഹോദരി ലിജി എന്നിവരും കൂടെയുണ്ടായിരുന്നു. ധര്‍മശാല വൈസ്‌മെന്‍ ക്ലബ്ബ് വൈകീട്ട് സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങിലും പങ്കെടുത്തു.
Post Your Comments