ന്യൂഡല്‍ഹി: നിപ്പ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ മരിച്ച നഴ്‌സ് ലിനിക്ക് മരണാന്തരബഹുമതിയായി പത്മശ്രീ നല്‍കണമെന്ന ആവശ്യവുമായി എംപിമാരായ കെസി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എംകെ രാഘവന്‍ എന്നിവര്‍. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനും ഇവർ കത്ത് നൽകി. ആഗോളതലത്തില്‍ പ്രശംസ നേടിയ ത്യാഗത്തിനുള്ള ബഹുമതിയായി ലിനിയെ ആദരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
Post Your Comments