Latest NewsKeralaIndia

ലിനിയ്ക്ക് സ്‌നേഹം നിറഞ്ഞ ഏഴാം വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്ന് സജീഷ്

ഏഴാമത്തെ വിവാഹ വാർഷികത്തിൽ പ്രിയതമ ഇല്ലാത്തതിന്റെ ദുഃഖം സജീഷിന്റെ വാക്കുകളിൽ അണപൊട്ടി ഒഴുകുന്നുണ്ട്.

കോഴിക്കോട്: നിപ്പാ വൈറസ് കവര്‍ന്ന നഴ്‌സ് ലിനി ഇന്നും എല്ലാവർക്കും കണ്ണീരോര്‍മ്മയാണ്. ലിനിയ്ക്ക് സ്‌നേഹം നിറഞ്ഞ ഏഴാം വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്നുള്ള ഭര്‍ത്താവ് സജീഷിന്റെ കുറിപ്പാണ് സൈബര്‍ ലോകത്തെ ഇപ്പോൾ വീണ്ടും കണ്ണീരണിയിക്കുന്നത്. ഏഴാമത്തെ വിവാഹ വാർഷികത്തിൽ പ്രിയതമ ഇല്ലാത്തതിന്റെ ദുഃഖം സജീഷിന്റെ വാക്കുകളിൽ അണപൊട്ടി ഒഴുകുന്നുണ്ട്.

എഴാം വിവാഹ വാർഷിക ദിനമാണിന്ന്
ഓർമ്മയിൽ ഒരിക്കലും മറക്കാത്ത
മരിക്കാത്ത
സുന്ദര നിമിഷങ്ങൾ
ലിനി…
ഇന്ന് നീ മാലാഖയാണ്‌
എവിടെയും നിന്റെ ചിരിച്ച മുഖങ്ങൾ മാത്രം
നീ കൂടെ തന്നെ ഉണ്ട്‌
എന്നത്തെയും പോലെ നിനക്ക്‌ എന്റെ
വിവാഹ വാർഷികാശംസകൾ
ഉമ്മ….. ഉമ്മ…..

” In your Life
You touched so many
In your death
Many lives were changed”

Miss u……

സ്വന്തം ജീവന്‍ പോലും അപകടത്തിലാക്കി ലിനി ചെയ്ത സേവനം സമാനതകളില്ലാത്തതാണ് എന്ന് കേരളം ഒന്നാകെ പുകഴ്ത്തിയിരുന്നു. ഭര്‍ത്താവിനൊപ്പം വിദേശയാത്ര ലിനിയും അതിയായി ആഗ്രഹിച്ചിരുന്നു. ഈ സ്വപ്നം ബാക്കിയാക്കിയാണ് അവള്‍ കാണാമറയത്തേക്ക് യാത്രയായത്. വിദേശത്തേക്ക് പലതവണ ഭര്‍ത്താവ് സജീഷ് വിളിച്ചെങ്കിലും ജോലിയില്ലാതെ ഞാനെങ്ങോട്ടുമില്ലെന്നായിരുന്നു ലിനിയുടെ വാക്കുകള്‍.

വേദനിക്കുന്നവര്‍ക്ക് താങ്ങാകാന്‍ ലിനി തെരഞ്ഞെടുത്തത് നഴ്സ് ജോലിയായിരുന്നു. ആശുപത്രിയിലെ തിരക്കിനിടയിലും ബി.എസ്.സി.നഴ്സിങ് ബിരുദം നേടി. ഇനിയുമേറെ പഠിക്കാന്‍ ആഗ്രഹിച്ചു. പലതും നേടാനുണ്ടെന്ന് സജീഷിനെ ഓര്‍മിപ്പിച്ചു. ഇതിനിടയിലാണ് വിധി നിപ്പയുടെ രൂപത്തിലെത്തി കവര്‍ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button