കോഴിക്കോട്: പേരാമ്പ്ര കമ്മ്യൂണിറ്റി ആശുപത്രിയില്‍ പുതുതായി സ്ഥാപിക്കുന്ന വനിതാ വാര്‍ഡിന് നിപ്പ രോഗികളെ പരിചരിച്ച് രോഗബാധിതയായി മരിച്ച നഴ്‌സ് ലിനിയുടെ പേരിടുമെന്ന് അധികൃതർ വ്യക്തമാക്കി. ലിനിയോടുള്ള ആദരസൂചകമായാണ് തീരുമാനമെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ അറിയിച്ചു. അതേസമയം ലിനി ഫൗണ്ടേഷന്‍ രൂപീകരിക്കാനും ലിനിയുടെ കുടുംബത്തിന് ആറ് ലക്ഷം രൂപ ധനസഹായമായി നല്‍കാനും കേരള ഗവ. നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
Read Also: ലൈംഗിക തൊഴിലാളികള്‍ക്കുവേണ്ടിയും അവൾ പ്രവർത്തിച്ചു ; ലിനിയെക്കുറിച്ച് ഭർത്താവ് സജീഷ്
ജൂലായ് 12ന് കോഴിക്കോട് സംഘടിപ്പിക്കുന്ന ചടങ്ങില്‍ വെച്ച് ഈ തുക കൈമാറും. നിപ്പയിൽ നിന്ന് രോഗവിമുക്തയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥി അജന്യയ്ക്ക് ഒരുലക്ഷം രൂപ നല്‍കും. കൂടാതെ നിപ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ മുഴുവന്‍ നഴ്‌സുമാരെയും ചടങ്ങില്‍ ആദരിക്കും.
Post Your Comments