ആലപ്പുഴ : ചേർത്തലയിൽനിന്ന് കാണാതായ ബിന്ദു പത്മനാഭന്റെ ഇടപ്പള്ളിയിലെ സ്വത്തുക്കൾ വിൽക്കാൻ രണ്ടാം പ്രതി മിനിക്ക് മുഖ്യപ്രതി സെബാസ്‌റ്റ്യന്‍ അഞ്ചു ലക്ഷം രൂപ പ്രതിഫലമായി നല്‍കിയെന്നു പോലീസ്. വ്യാജ മുക്‌ത്യാറില്‍ ഒപ്പിട്ടതിനുള്ള പ്രതിഫലമായിരുന്നു ഇത്. വസ്തു വാങ്ങുന്നതിനുള്ള എഗ്രിമെന്റ് എഴുതുന്നതിനുള്ള 5 ലക്ഷത്തിൽ 2 ലക്ഷം ഇനിയും ലഭിക്കാനുണ്ടെന്ന് പോലീസിനോട് ബിന്ദു പറഞ്ഞിരുന്നു.
എന്നാൽ ബിന്ദുവിന്റെ ഡയറി പരിശോധിച്ച പോലീസ് 5 ലക്ഷം മുഴുവൻ ബിന്ദു വാങ്ങിയതായി കണ്ടെത്തി.വ്യാജ മുക്‌ത്യാറില്‍ ഒപ്പിടാന്‍ ആദ്യം സെബാസ്‌റ്റ്യന്‍ സമീപിച്ചത് മറ്റൊരു ബിന്ദുവിനെയാണ്.എന്നാൽ അവർ കൂട്ടുനിൽക്കാതെ വന്നതോടെ സുഹൃത്താണ് മറ്റവന സ്വദേശി മിനിയെ പരിചയപ്പെടുത്തിയത്. ഇടപാടില്‍ പണം കിട്ടിയ വിവരം മിനി ഈ സുഹൃത്തില്‍നിന്നു മറച്ചുവച്ചു. തുടര്‍ന്ന് 2017 സെപ്‌റ്റംബറില്‍ സെബാസ്‌റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍വച്ച് മിനിയും സുഹൃത്തും തമ്മില്‍ വഴക്കുണ്ടായെന്നുംപോലീസ് പറഞ്ഞു.
Read also:പ്രവാസി മലയാളികൾക്ക് തിരിച്ചടി; വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വർദ്ധന
കേസുണ്ടായാൽ അത് നേരിടുന്നതിനായി സെബാസ്‌റ്റ്യനും പങ്കാളി ഷാജിയും ചേര്‍ന്ന് സഹകരണ ബാങ്കില്‍ 12 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നതായും പോലീസ് കണ്ടെത്തി. ഇടപ്പള്ളിയിലെ വസ്‌തു വില്‍പനയില്‍ ലഭിച്ച തുകയില്‍ നിന്നാണ് പണം നീക്കിവച്ചത്. ഇതിനായി ഇവര്‍ തയാറാക്കിയ കരാറും പോലീസ് കണ്ടെത്തി. ഭൂമി കൈമാറ്റത്തില്‍ നികുതി സംബന്ധിച്ച് പ്രശ്‌നമുണ്ടായാല്‍ അടയ്‌ക്കുന്നതിനാണ് തുക നീക്കിവെക്കുന്നതെന്നാണ് കരാറില്‍ പറയുന്നത്.
സെബാസ്‌റ്റ്യനെ ചോദ്യം ചെയ്‌തതിലൂടെയാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. സെബാസ്‌റ്റ്യന്‍ ഒളിവില്‍ പോകുന്നതിന് മുന്നോടിയായി സഹകരണ ബാങ്കില്‍നിന്ന് പണം പിന്‍വലിച്ചിരുന്നു. ഈ തുകയാണോ ആത്മഹത്യ ചെയ്‌ത പള്ളിപ്പുറം പഞ്ചായത്തില്‍ തൈക്കൂട്ടത്തില്‍ മനോജ് സഹപ്രവര്‍ത്തകരെ കാണിച്ചതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Post Your Comments