കാൺപൂർ: ഗംഗാനദിയിൽ കുളിക്കുന്നതിനിടെ മൂന്നു കുട്ടികൾ മുങ്ങി മരിച്ചു. കഴിഞ്ഞ ദിവസം ബാബുപൂർവ ഏരിയയിലായിരുന്നു സംഭവം. 12നും 15നും ഇടയിൽ പ്രായമുള്ള അഞ്ച് കുട്ടികളാണ് കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടത് മുങ്ങിയത്. ഇതിൽ മൂന്ന് കുട്ടികളുടെ മൃതദേഹം രാത്രി വൈകി കണ്ടെത്തി. ബാക്കി രണ്ട് കുട്ടികളുടെ മൃതദേഹത്തിനായുള്ള തിരച്ചിൽ തുടരുകയാണ്. ആദ്യം ഒരു കുട്ടിയായിരുന്നു ഒഴുക്കിൽപ്പെട്ടത്. ഈ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റ് കുട്ടികൾ അപകടത്തിൽപ്പെട്ടത്.
ALSO READ: ബോട്ട് അപകടം : നിരവധി പേർ മുങ്ങി മരിച്ചു
Post Your Comments