കോട്ടയം : മീനച്ചിലാറ്റിൽ കാണാതായ യുവാവിന്റെ മൃതദേഹം നാവികസേനയുടെ സഹായത്തോടെ കണ്ടെത്തി.ചേർപ്പുങ്കൽ സ്വദേശി മനീഷ് സെബാസ്റ്റ്യനെയാണ് കിടങ്ങൂർ കടവിൽ വെള്ളത്തിലൂടെ ഒഴുകിയെത്തിയ തടി പിടിക്കുന്നതിനിടയിൽ കാണാതായത്.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് ഇയാളെ കാണാതായത്. ചേർപ്പുങ്കലിൽ ഓട്ടൊഡ്രൈവറായ മനീഷ് രണ്ട് കൂട്ടുകാർക്കൊപ്പമാണ് ആറ്റിൽ തടി പിടിക്കാനിറങ്ങിയത്. കൂട്ടുകാർ പിടിച്ച തടി കെട്ടിയിടുന്നതിന് കയറുമായി നീന്തുന്നതിനിടെ മനീഷിനെ ഒഴുക്കിൽപ്പെട്ട് കാണാതാകുകയായിരുന്നു.
Post Your Comments