Latest NewsInternational

തകരപ്പാട്ടില്‍ കാലുകളുറപ്പിച്ച് നടന്ന പെണ്‍കുട്ടിയുടെ ദയനീയ ചിത്രം ഈറനണിയിക്കാത്ത കണ്ണുകളുണ്ടാകില്ല; ഒടുവിൽ അവൾക്ക് കാലുകൾ കിട്ടി

സിറിയ: തകരപ്പാട്ടില്‍ കാലുകളുറപ്പിച്ച് നടന്ന പെണ്‍കുട്ടിയുടെ ദയനീയ ചിത്രം ലോകത്തെ ഒന്നടങ്കം ഈറനണിയിച്ചിരുന്നു. മയാമര്‍ഹിസെന്ന സിറിയന്‍ പെണ്‍കുട്ടിയാണ് തകരപ്പാട്ടകൊണ്ട് നിർമ്മിച്ച കാലുകൾ കൊണ്ട് നടന്നത്.യുദ്ധത്തിൽ കുടുംബത്തിന്റെ വീട് തകർന്നു.

ഒരു ക്യാംപില്‍ നിന്നും മറ്റൊരു ക്യാംപിലേക്ക് പലായനം ചെയ്യുമ്പോള്‍ കാലില്ലാതെ മയാ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. അച്ഛൻ മുഹമ്മദിനും കാലുകള്‍ക്ക് വൈകല്യമുള്ളതിനാല്‍ കുഞ്ഞിനെ എടുത്തുകൊണ്ട് ദീര്‍ഘദൂരം നടക്കുന്നതും പ്രയാസമായി.

 

തുടർന്ന് മുഹമ്മദ് മര്‍ഹി ഒരു ഉപായം കണ്ടെത്തി. മകള്‍ക്ക് തകരപാട്ടകള്‍കൊണ്ട് കാലുകള്‍ നിര്‍മിക്കുക. അച്ഛനുണ്ടാക്കിയ കാലുകളില്‍ മയ പതിയെ നടന്നു. ഈ ചിത്രമാണ് ലോകത്തെ കരയിച്ചത്. കാലിൽ കെട്ടിവെച്ച ടിന്നുകള്‍ ഇനി മയാമെര്‍ഹിക്ക് ഉപേക്ഷിക്കാം.

അവള്‍ക്കായി കാലുകള്‍ ഒരുങ്ങിയിരിക്കുന്നു. കുട്ടിയ്ക്ക് കാലുകള്‍ നിര്‍മിച്ചുനല്‍കാമെന്ന് തുര്‍ക്കിഷ് ഡോക്ടര്‍ മെഹമ്മെദ് സെക്കി സുല്‍ക്കു ഉറപ്പുനല്‍കിയിരുന്നു. അവള്‍ക്കുവേണ്ടിയുള്ള കൃത്രിമ കാല്‍ തയാറായിക്കഴിഞ്ഞു. ആ കാലുകളില്‍ ഇനി അവള്‍ നടക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button