ന്യൂഡല്‍ഹി: 2019 ലോക്സഭ തെരഞ്ഞെടുപ്പിലും ബി.ജെ.പിയുമായുള്ള സഖ്യം തുടരുമെന്ന് വ്യക്തമാക്കി ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി നടത്തിയ കൂടികാഴ്ചയിലാണ് സഖ്യം സംബന്ധിച്ച് പ്രഖ്യാപനം നിതീഷ് നടത്തിയത്.
ALSO READ: ബിജെപി ഗുജറാത്തില്‍ ജയിക്കുമെന്ന് നിതീഷ് കുമാര്‍
ബി.ജെ.പിയുമായുള്ള സഖ്യം തുടരുകയെന്ന നിതീഷ് കുമാറിന്റെ അഭിപ്രായം ഭൂരിപക്ഷം പാര്‍ട്ടി നേതാക്കളും യോഗത്തിൽ അംഗീകരിച്ചുവെന്നാണ് വിവരം. എന്നാൽ ബിഹാറിൽ മാത്രമേ ബിജെപിയുമായുള്ള കൂട്ടുകെട്ടിന് തീരുമാനം ആയിട്ടുള്ളുവെന്നും മറ്റുള്ള സംസ്ഥാനങ്ങളിൽ അവിടുത്തെ സാഹചര്യങ്ങൾക്ക് അനുസരിച്ച് സഖ്യം രൂപീകരിക്കാനും യോഗത്തിൽ ധാരണയായെന്നാണ് വിവരം.
17 മുതല്‍ 18 സീറ്റില്‍ വരെ വേണമെന്ന ആവശ്യം ബി.ജെ.പിയോട് ഉന്നയിക്കാനാണ് പാര്‍ട്ടി തീരുമാനം. തുടര്‍ ചര്‍ച്ചകള്‍ക്കായി നിതീഷ് കുമാര്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും.
Post Your Comments