പറ്റ്‌ന: സിനിമകളെ വെല്ലുന്ന ആരാധനയുമായി നാല്‍പ്പത്തിയഞ്ചുകാരനായ ആലി ബാബ. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് രാജ്യത്തുടനീളം ലക്ഷക്കണക്കിന് ആരാധകരും അനുയായികളും ഉണ്ട്. എന്നാൽ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാവുന്നതിനായി വിരല്‍ മുറിച്ചെടുത്ത് സമര്‍പ്പിച്ചാണ് വ്യത്യസ്ഥ ആരാധന ആലി ബാബ നടത്തിയത്. ഇത് നാലാം തവണയാണ് ഇയാള്‍ നിതീഷ് കുമാറിനു വേണ്ടി കൈയ്യിലെ വിരല്‍ മുറിച്ചെടുക്കുന്നത്.
ബിഹാറിലെ ജഹനാബാദ് ജില്ലയിലെ വൈന ഗ്രാമക്കാരനായ അനില്‍ ശര്‍മയാണ് നിതീഷ് കുമാറിന്റെ കടുത്ത ആരാധകന്‍. എന്നാൽ ആലിബാബ എന്ന പേരിലാണ് അനില്‍ ശര്‍മ പ്രദേശത്ത് അറിയപ്പെടുന്നത്. പ്രദേശത്തെ ദൈവമായ ഗോരയ്യ ബാബായ്ക്കാണ് ഇദ്ദേഹം വിരല്‍ നേദിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാര്‍ ജയിച്ച സന്തോഷത്തില്‍ തിങ്കളാഴ്ചയാണ് ക്ഷേത്രത്തിലെത്തി നാലാമത്തെ വിരലും മുറിച്ചത്. ചെന്നൈയില്‍ പൂന്തോട്ടക്കാരനായി ജോലി ചെയ്യുന്ന അനില്‍ ശര്‍മ തെരഞ്ഞെടുപ്പ് ഫലമറിഞ്ഞ ശേഷമാണ് നാട്ടില്‍ തിരിച്ചെത്തിയത്. ‘ഒരിക്കല്‍ കൂടി നിതീഷ് കുമാര്‍ വിജയിച്ചാല്‍ എന്റെ വിരല്‍ മുറിച്ച് സമര്‍പ്പിക്കാമെന്ന് ഞാന്‍ ഗോരയ്യ ബാബായോട് നേര്‍ച്ച നേര്‍ന്നിരുന്നു.’ അനില്‍ ശര്‍മ പറഞ്ഞു. ബിഹാറില്‍ നീതിപൂര്‍വമായ വികസനം കൊണ്ടുവരാന്‍ സാധിക്കുന്ന ഒരേയൊരു നേതാവ് നിതീഷ് കുമാറാണെന്നാണ് അനിലിന്റെ വിശ്വാസം
ബാബായുടെ പ്രത്യേക അനുഗ്രഹം മൂലമാണ് നിതീഷ് കുമാര്‍ അധികാരത്തിലെത്തിയതെന്നാണ് ഇയാള്‍ പറയുന്നത്. ഇതുവരെ നേരില്‍ കണ്ടിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ വികസന നയങ്ങളാണ് തന്നെ ആകര്‍ഷിച്ചതെന്നും അനില്‍ പറയുന്നു. ഓരോ തവണയും നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകുമ്ബോഴും അനില്‍ ശര്‍മ ഇതേപോലെ കൈയിലെ ഓരോ വിരലും മുറിയ്ക്കുമെന്നാണ് ഗ്രാമത്തിലുള്ളവര്‍ പറയുന്നത്.
Read Also: ഉമര്‍ ഖാലിദിന്റെ നീരിശ്വരവാദം മുഖംമൂടി മാത്രം; തീവ്ര മുസ്ലീം നിലപാടുളള വ്യക്തിയാണെന്ന് കുറ്റപത്രം
2005ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോഴാണ് ആദ്യമായി കൈവിരല്‍ മുറിച്ചത്. ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ഒരു നേതാവിനു വേണ്ടി എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നു ചോദിച്ചപ്പോള്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും ഇങ്ങനെയാണ് താന്‍ സന്തോഷം കാണിക്കുന്നതെന്നുമായിരുന്നു അനില്‍ ശര്‍മയുടെ പ്രതികരണം. 2015ല്‍ നിതീഷ് കുമാറിനെ കാണാന്‍ ഒരു ശ്രമം നടത്തിയെങ്കിലും അനില്‍ ശര്‍മ പരാജയപ്പെട്ടിരുന്നു. താന്‍ വലിയ ആരാധകനാണെന്നും എന്നാല്‍ എന്നെ കാണണോ എന്നു തീരുമാനിക്കേണ്ടത് അദ്ദേഹമാണെന്നുമായിരുന്നു അനില്‍ ശര്‍മയുടെ പ്രതികരണം.
Post Your Comments