പാട്ന : ബീഹാറില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ 10 ദിവസത്തേക്ക് കൂടി നീട്ടിയാതായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ മെയ് 25 വരെയായിരിക്കും.
അതേസമയം, സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഫലപ്രദമായിരുന്നുവെന്നും, ദിനംപ്രതി കോവിഡ് കേസുകളുടെ എണ്ണം കുറയുന്ന ശുഭ സൂചനയാണ് ഉണ്ടായിട്ടുള്ളതെന്നും നിതീഷ് കുമാര്‍ പറഞ്ഞു.
പത്ത് ദിവസം കൂടി ബീഹാറില്‍ ലോക്ഡൗണ്‍ നീട്ടിയിരിക്കുന്നത് കോവിഡ് രോഗികളുടെ എണ്ണം കുറയ്ക്കുന്നതിനും ആശുപത്രികളിലെ തിരക്ക് കുറയ്ക്കുന്നതിനും സഹായകമാകുമെന്നും നിതീഷ് കുമാർ വ്യക്തമാക്കി.
Post Your Comments