KeralaLatest News

വവ്വാല്‍ ക്ലിക്കല്ല ഇക്കുറി ഓന്ത് ക്ലിക്ക്, ഇത് ഒരു ഒന്നൊന്നര ഫോട്ടോഗ്രഫി(വീഡിയോ)

വവ്വാല്‍ ക്ലിക്കിലൂടെ ഹിറ്റായ ഫോട്ടോഗ്രഫറാണ് വിഷ്ണു. മരത്തില്‍ തൂങ്ങിക്കിടന്ന് വധുവരന്മാരുടെ ചിത്രമെടുത്ത വിഷ്ണുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായിരുന്നു. ഇപ്പോള്‍ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് അദ്ദേഹം. ക്ലിക്ക ചെയ്ത ഫോട്ടോയിലൂടെയും അതിനുള്ള പരിശ്രമത്തിലൂടെയുമാണ് വിഷ്ണു ഏവരെയും അതിശയിപ്പിച്ചിരിക്കുന്നത്.

കടല്‍ തീരത്തെ തലപോയ തെങ്ങില്‍ ഓന്തിനെപ്പോലെ കയറി, തെങ്ങിലിരുന്നൊരു ക്ലിക്ക്. ഇതോടെ വിഷ്ണുവിന്റെ ഫോട്ടോഗ്രഫിക്ക് പുതിയ പേരും വീണു. ഓന്ത് ക്ലിക്ക്. തൃശൂര്‍ തൃത്തല്ലൂര്‍ സ്വദേശിയായ വിഷ്ണു ഫ്രീലാന്‍സ് ഫോട്ടോഗ്രഫറാണ്. വൈറ്റ് റാംപ് എന്ന് പേരുള്ള ഫ്രീലാന്‍സ് സ്റ്റുഡിയോ കൂട്ടായ്മയുടെ ഭാഗമാണ് അദ്ദേഹം.

ഏങ്ങണ്ടിയൂര്‍ ബീച്ചില്‍ വെച്ചെടുത്ത വിഷ്ണുവിന്റെ ചിത്രവും, ഇതിനായി വിഷ്ണു തെങ്ങില്‍ ഇരിക്കുന്ന വീഡിയോയുമാണ് സോഷ്യല്‍ മീഡിയകളില്‍ ഹിറ്റായിരിക്കുന്നത്. ഏത് നിമിഷവും നിലം പതിക്കാമെന്ന അവസ്ഥയിലാണ് തെങ്ങ്. എങ്കിലും യാതൊരു ഭയവും കൂടാതെയാണ് പെര്‍ഫെക്ട് ഫ്രെയിമിനായി വിഷ്ണു സാഹസം കാട്ടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button