ബല്ലിയ: ബലാത്സംഗങ്ങള്‍ ഭരണഘടനയിലൂടെ നിയന്ത്രിക്കാനാവില്ലെന്നും വര്‍ധിച്ചു വരുന്ന ബലാത്സംഗ സംഭവങ്ങള്‍ ശ്രീരാമ ഭഗവാനു പോലും തടയാനാവില്ലെന്നും വ്യക്തമാക്കി ഉത്തര്‍പ്രദേശ് ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര നാരായണ്‍ സിങ്. മറ്റുള്ളവരെ കുടുംബമായും സഹോദരിമാരായും കണ്ട് പെരുമാറേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്തമാണെന്നും മൂല്യങ്ങളിലൂടെ മാത്രമേ അത് സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
Also Read more: അവധി ആഘോഷിക്കാനെത്തിയ മകളുടെ കൂട്ടുകാരിയെ പിതാവ് ബലാത്സംഗം ചെയ്തു
ഉത്തര്‍പ്രദേശില്‍ വര്‍ധിച്ചു വരുന്ന ബലാത്സംഗങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു എം.എല്‍.എ. ഇതിനുമുന്‍പും സുരേന്ദ്ര നാരായണ്‍ സിങ് വിവാദ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയിരുന്നു. ഉന്നാവ് ബലാത്സംഗ കേസില്‍പെട്ട് ജയിലിലായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറിനെ പിന്തുണച്ചും സുരേന്ദ്ര നാരായണ്‍ സിങ് രംഗത്തെത്തിയിരുന്നു.
മൂന്നു കുട്ടികളുടെ അമ്മയായ സ്ത്രീയെ ആര്‍ക്കും ബലാത്സംഗം ചെയ്യാനാവില്ലെന്നും കേസ് കുല്‍ദീപ് സിങിനെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നുമായിരുന്നു എം.എല്‍.എയുടെ വാദം. കൂടാതെ സര്‍ക്കാര്‍ ജോലിക്കാരേക്കാള്‍ മെച്ചം വേശ്യകളാണെന്നും ബലാത്സംഗങ്ങള്‍ വര്‍ധിക്കുന്നതിന്റെ ഉത്തരവാദിത്തം രക്ഷിതാക്കള്‍ക്കും സ്മാര്‍ട്ട് ഫോണുകള്ക്കുമാണെന്നുമുള്ള അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ വിവാദമായിരുന്നു.
Post Your Comments