കൊച്ചി : കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ അനുകൂലിച്ചു എന്ന കുറ്റം മാത്രമേ ഈ വീട്ടമ്മ ചെയ്തുള്ളൂ. അതിന് അവര്‍ നേരിട്ടത് ഒട്ടേറെ ദുരനുഭവങ്ങള്‍. ഈ അവസ്ഥ ആര്‍ക്കും വരല്ലേ എന്ന് കരഞ്ഞ് പറഞ്ഞ് യുവതി. ആക്രമണത്തിരയായ യുവതിയെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട വീട്ടമ്മയ്ക്കെതിരേയാണ് സൈബര്‍ ആക്രമണം. വീട്ടമ്മയുടെ ചിത്രം മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രമാക്കി സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ചാണ് സൈബര്‍ ക്രിമിനലുകളുടെ ആക്രമണം. സ്ത്രീപക്ഷ നിലപാടിലുള്ള പോസ്റ്റുകള്‍ ഇട്ടതിന്റെ പേരിലാണ് അരൂര്‍ സ്വദേശിയായ വീട്ടമ്മയ്ക്ക് ഈ ദുരവസ്ഥയുണ്ടായത്. കേട്ടാലറയ്ക്കുന്ന അസഭ്യം പറഞ്ഞു, ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തുമാണ് ഇവരെ ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ ആക്രമിക്കുന്നത്. വ്യാജ അക്കൗണ്ടുകളില്‍ നിന്നാണ് ഇത്തരം പോസ്റ്റുകള്‍ പ്രചരിക്കുന്നത് അതിനാല്‍ ഇവരെ പിടികൂടുവാന്‍ സമയം എടുക്കുമെന്നാണ് പോലീസ് പറയുന്നത്.
ഇതിന് പിന്നാലെ സഹായം വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ ഗ്രൂപ്പുകളിലും ചതികുഴികളൊരുക്കി. നെഞ്ച് തകര്‍ന്നാണ് സ്‌കൂള്‍ തുറന്ന ദിവസം 13 വയസ്സുള്ള മകന്‍ തിരികെ എത്തിയതെന്ന് വീട്ടമ്മ വിങ്ങലോടെ വെളിപ്പെടുത്തുന്നു. മകന്റെ ഒപ്പമുള്ള ചിത്രങ്ങള്‍ അശ്ലീല കുറിപ്പുകളോടെയാണ് ഫേസ്ബുക്കില്‍ പ്രചരിപ്പിക്കുന്നത്. ആയിരത്തിലധികം അംഗങ്ങളുള്ള ഗ്രൂപ്പുകളിലും ബന്ധുക്കളുടെയും, മകന്റെ കൂട്ടുകാരുടെയും അധ്യാപകരുടെയുമടക്കം ടൈം ലൈനിലേക്ക് ചിത്രങ്ങള്‍ എവിടെ നിന്നോ ടാഗ് ചെയ്യുന്നു.
Read Also : സിനിമാ നടിയെ ഉപയോഗിച്ച് പഞ്ചനക്ഷത്ര പെണ്‍വാണിഭം: നടിയുള്‍പ്പടെയുള്ള സംഘം പിടിയില്‍
അന്വേഷിച്ചപ്പോള്‍ ശ്യാം ശ്യാം എന്ന വ്യാജ ഐഡിയില്‍ നിന്നെന്ന് വ്യക്തമായാതായി വീട്ടമ്മ വെളിപ്പെടുത്തുന്നു. മാനസികമായി തകര്‍ന്ന വീട്ടമ്മ പരിഭ്രാന്തയാണ്. അപ്രതീക്ഷിതമായിട്ടാണ് സഹായ വാഗ്ദാനവുമായി സ്ത്രീയുടെ പേരില്‍ സന്ദേശമെത്തിയത്. അനോണിമസ് കേരള സൈബര്‍ ഹാക്കേഴ്സില്‍ അംഗമായാല്‍ സൈബര്‍ ലോകത്ത് പ്രചരിക്കുന്ന അശ്ലീല ചിത്രം ഒഴിവാക്കാം.
പക്ഷേ അബദ്ധം പിന്നീടാണ് തിരിച്ചറിഞ്ഞത്. തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയവര്‍ തന്നെയാണ് സഹായ വാഗ്ദാനവുമായി എത്തിയത്. അധികം വൈകാതെ ഭീഷണിയെത്തി.അവരുടെ കൂടെ കറങ്ങാന്‍ ചെല്ലണമെന്നും ഹോട്ടലില്‍ ചെല്ലണമെന്നതടക്കമുള്ളവയായിരുന്നു ആവശ്യം. പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുകയാണ് ആലപ്പുഴ അരൂരിലുള്ള ഈ വീട്ടമ്മ.
Post Your Comments